Sangeeta Pillai is an award-winning podcaster, author and feminist activist. Born in Kerala, raised in Mumbai and now living in London, she is the creator of the multi-award-winning Masala Podcast and founder of the South Asian feminist network Soul Sutras. Recognised as a leading voice for South Asian feminism globally, her work has appeared on billboards in New York, London, Dublin, Cardiff and Glasgow.
Her memoir Bad Daughter tells the inspirational story of her journey from Mumbai’s slums to New York’s billboards with a healing stopover in Kerala’s temples, and has become an empowering feminist book for women breaking free from patriarchy. She also created the Masala Monologues series of writing workshops and theatre shows, and speaks regularly at international festivals and on panels and podcasts for global companies.
പുരസ്‌കാര ജേതാവായ പോഡ്കാസ്റ്ററും എഴുത്തുകാരിയും ഫെമിനിസ്റ്റ് പ്രവര്‍ത്തകയും. കേരളത്തില്‍ ജനിച്ച് മുംബൈയില്‍ വളര്‍ന്ന് ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന സംഗീത നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മസാല പോഡ്കാസ്റ്റിന്റെ സ്രഷ്ടാവും ദക്ഷിണേഷ്യന്‍ ഫെമിനിസ്റ്റ് ശൃംഖലയായ സോള്‍ സൂത്രാസ് എന്ന സംഘടനയുടെ സ്ഥാപകയുമാണ്. ആഗോളതലത്തില്‍ ദക്ഷിണേഷ്യന്‍ ഫെമിനിസത്തിന്റെ മുന്‍നിര ശബ്ദമായി അംഗീകരിക്കപ്പെട്ട സംഗീതയുടെ പ്രവര്‍ത്തനങ്ങള്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡബ്ലിന്‍, കാര്‍ഡിഫ്, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ ബില്‍ബോര്‍ഡുകളില്‍ വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സംഗീതയുടെ ഓര്‍മക്കുറിപ്പായ 'Bad Daughter' മുംബൈയിലെ ചേരികളില്‍ നിന്ന് ന്യൂയോര്‍ക്കിലെ ബില്‍ബോര്‍ഡുകളിലേക്കുള്ള സഞ്ചാരവും അതിനിടയില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന് ലഭിച്ച ആത്മീയസൗഖ്യവും ഉള്‍ക്കൊള്ളുന്ന പ്രചോദനാത്മകമായ ജീവിത കഥയാണ്.