MBIFL 2023 | South India's Biggest Literature Festival | Edition 4
Started in the year 2018, Mathrubhumi International Festival of Letters is a celebration of letters and ideas. After 3 successful editions in 2018, 19 & 20, the festival was put on hold as the world came to a standstill in the grips of a devastating pandemic.
The Tanzanian writer, who won Nobel Prize for Literature in 2021. Gurnah’s works reflect the consequences of imperialism and issues of migrants. He was born in Tanzania in 1948. Gurnah who migrated to England in the 60s is the fifth African writer to win the Nobel Prize in literature. His noted works are Memory of the departure, Pilgrims way, Paradise, The last gift, Gravel heart and By the sea. A former English professor at the University of Kent, Gurnah received Nobel Prize for his novel Paradise, which depicted the struggles faced by migrants in the Gulf. This novel was also shortlisted for the Booker Prize and Los Angels Times Book Prize.
2021-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ടാന്‍സാനിയന്‍ എഴുത്തുകാരന്. സാമ്രാജ്യത്വത്തിന്റെ പ്രത്യാഘാതങ്ങളും അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളും ആവിഷ്കരിക്കുന്നവയാണ് ഗുര്‍നയുടെ രചനകള്‍. 1948-ല്‍ ടാന്‍സാനിയയിലെ സാന്സിബാറില് ജനനം. സാന്‍സിബാര്‍ ദ്വീപില്‍ വളര്‍ന്നെങ്കിലും 1960-കളുടെ അവസാനത്തില്‍ അഭയാര്‍ത്ഥിയായി ഇംഗ്ലണ്ടില്‍ എത്തിയ ഗുര്‍ന സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന അഞ്ചാമത്തെ ആഫ്രിക്കക്കാരനാണ്. മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍, പില്ഗ്രിംസ് വേ, പാരഡൈസ്, ദി ലാസ്റ്റ് ഗിഫ്റ്റ്, ഗ്രേവല്‍ ഹാര്‍ട്ട്, ബൈ ദി സീ തുടങ്ങിയവ പ്രധാനകൃതികള്‍. ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ സംഘര്‍ഷങ്ങള്‍ ആഖ്യാനിക്കുന്ന പാരഡൈസ് എന്ന നോവലാണ് ഗുര്‍നയ്ക്ക് നോബല്‍ സമ്മാനം നേടിക്കൊടുക്കുന്നത്. ബുക്കര്‍ പ്രൈസിനും ലോസ് ആഞ്ചലസ് ടൈംസ് ബുക്ക് പ്രൈസിനും ഈ നോവല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കെന്റ് സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായിരുന്നു.
"Srilankan writer Shehan Karunatilaka is the winner of the 2022 Booker Prize for his second novel The Seven Moons of Maali Almeida. Another book penned by Shehan, Chinaman: The Legend of Pradeep Mathew won the Commonwealth book prize. This novel was selected by Wisden as the greatest cricket novel ever. Shehan has also written a screenplay, three children’s books and a short story collection, The Birth Lottery and Other Surprises.
"
2022-ലെ ബുക്കര്‍ പ്രൈസ് നേടിയ ശ്രീലങ്കന്‍ എഴുത്തുകാരന്്. 1975-ല്‍ തെക്കന്‍ ശ്രീലങ്കയിലെ ഗാലെയില്‍ ജനനം. കൊളംബോയില്‍ വളര്‍ന്ന ഷെഹാന് ന്യൂസിലന്‍ഡിലാണ് പഠിച്ചത്. ലണ്ടന്‍, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. മക്കാന്, ഐറിസ്, ബിബിഡിഒ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ദി ഗാര്ഡിയന്, ന്യൂസ് വീക്ക്, റോളിംഗ് സ്റ്റോണ്‍, ജിക്യു, നാഷണല്‍ ജിയോഗ്രാഫിക്, കോണ്ടെ നാസ്റ്റ്, വിസ്ഡന്, ദി ക്രിക്കറ്റ്,ഇക്കണോമിക് ടൈംസ് തുടങ്ങിയവയില്‍ ഫീച്ചറുകള്‍ എഴുതിയിട്ടുണ്ട്.
യാത്രാവിവരണങ്ങളിലൂടെയും റോക്ക് ഗാനങ്ങളിലൂടെയും തിരക്കഥകളിലൂടെയും പ്രശസ്തനായ എഴുത്തുകാരനാണ് ഷെഹാന്. രണ്ടാമത്തെ നോവലായ 'ദി സെവന് മൂണ്‍സ് ഓഫ് മാലി അല്‍മേഡ' ആണ് ഷെഹാന് കരുണ തിലകയ്ക്ക് ബുക്കര്‍ പ്രൈസ് നേടിക്കൊടുത്തത്. 1990-ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതിയ നോവലാണ് 'ദി സെവന് മൂണ്‍സ് ഓഫ് മാലി അല്‍മേഡ. സ്വവര്‍ഗ്ഗാനുരാഗിയായ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അല്‍മേഡയുടെ മരണാനന്തര ജീവിതത്തിന്റെ കഥയാണ് നോവലിന്റെ പ്രമേയം.
'ചൈനമാന്‍: ദി ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു', 'അത് നിങ്ങളുടെ വായില്‍ ഇടരുത്'(2019- കുട്ടികളുടെ പുസ്തകം), 'മരിച്ചവരുമായുള്ള ചാറ്റ്സ് '(2020) എന്നിവ മറ്റ് രചനകളാണ്. ചൈനാമാന്‍ എന്ന കൃതിക്ക് 2008 ലെ ഗ്രാറ്റിയന്‍ പ്രൈസ്, 2012 ലെ കോമണ്‍വെല്‍ത്ത് ബുക്ക് പ്രൈസ്, 2022 ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്സി സമ്മാനം എന്നിവ ലഭിച്ചു.
Sjón (born in Reykjavík, 1962) is an Icelandic poet. Born in Reykjavík in 1962, he is also an internationally celebrated novelist, lyricist and screenwriter. His noted works are the Blue Fox, The Whispering Muse, From the Mouth of the Whale, Moonstone, CoDex 1962, and Red Milk. Sjón has won several awards, including the Nordic Council’s Literature Prize and the Icelandic Literary Prize. His works have been translated into thirty-five languages.
As a poet, Sjón’s first poetry collection, Synir, was published in 1978. He has published twelve poetry collections and had written opera librettos and lyrics for various musicians, mainly Björk. The Sjón – Björk duo’s song “I’ve Seen It All” for the film “Dancer in the Dark” was nominated for ‘Best Orginal Songs’ at the 2001 Golden Globes and 2001 Academy Awards.
He had written the screenplay for the well-acclaimed Icelandic film ‘Lamb’, which was awarded the most original film title at the 2021 edition of the Cannes film festival. He also wrote the screenplay of the Viking movie Northman along with its director Robert Eggers, which premiered in 2022. He is currently working on a Hamlet adaptation with Swedish-Iranian director Ali Abbasi.
വിവിധ സാഹിത്യമേഖലകളിലും സിനിമയുടെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രശസ്തനായ ഐസ്ലാന്‍ഡിക് എഴുത്തുകാരന്. ഷോണിന്റെ കവിതകളും നോവലുകളും 40- ല്‍ അധിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
നോര്‍ഡിക് കൗണ്‍സിലിന്റെ സാഹിത്യ പുരസ്കാരം, ദി ഇന്‍ഡിപെന്‍ഡന്റ് ഫോറിന് ഫിക്ഷന്‍ പ്രൈസ്, ഐസ്ലാന്‍ഡിക് സാഹിത്യ പുരസ്കാരം, നോര്‍ഡിക് കൗണ്‍സില്‍ സാഹിത്യ പുരസ്കാരം എന്നിവ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളും നോമിനേഷനുകളും നേടിയ 'ബ്ലൂ ഫോക്സ്', 'ഫ്രം ദി മൗത്ത് ഓഫ് ദി വേല്', 'മൂണ്‍സ്റ്റോണ്‍', 'കോഡെക്സ് 1962 ' എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. 1980 കളുടെ തുടക്കം മുതല്‍ ഐസ്ലാന്‍ഡിക് സംഗീത രംഗത്ത് സജീവമാണ്. പ്രശസ്തയായ ഐസ്ലാന്‍ഡിക് സംഗീതജ്ഞ ബിജോര്ക്കുമായി സഹകരിച്ച നിര്‍മ്മിച്ച ' ഡാന്‍സര്‍ ഇന്‍ ദി ഡാര്‍ക്ക്' എന്ന ചിത്രത്തിലെ 'ഐ ഹാവ് സീന്‍ ഇറ്റ് ഓള്' എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് അക്കാദമി പുരസ്കാരത്തിലേക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2016 ല്‍ ഫ്യുച്ചര്‍ ലൈബ്രറി പ്രോജക്ടിലേക്ക് സംഭാവന നല്കിയ മൂന്നാമത്തെ എഴുത്തുക്കാരന് കൂടിയാണ്. നൂമി റപ്പേസ് അഭിനയിച്ച കാന്‍ അവാര്‍ഡ് നേടിയ ലാംബും ദി നോര്‍ത്ത് മാനും ഷോണിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ സിനിമകളാണ്.
"Mateo García Elizondo is one of the young writers in Spanish literature. Grandson of Spanish journalist and novelist Gabriel García Márquez, Mateo has written for magazines such as Nexos, Cuadernos Hispanoamericanos, Quimera and National Geographic Traveler. He had also written the screenplay for the feature film, Desierto (2015), and also for some short films and comics. His debut novel, Una cita con la lady (2019), won the City of Barcelona award and has been translated into half a dozen languages. He was selected by Granta Magazine as one of the Best Young Spanish Language Writers in 2021. Mateo holds an undergraduate degree in English Literature and Creative Writing from the University of Westminster and a post-graduate degree in Journalism from the London School of Journalism."
കഥാകൃത്തും തിരക്കഥാകൃത്തും നോവലിസ്റ്റും. 1987 -ല്‍ മെക്സിക്കോ സിറ്റിയില്‍ ജനനം. എ ഡേയ്റ്റ് വി്ത്ത് ദാറ്റ് ലേഡിയാണ് ആദ്യ നോവല്‍. നോവലിന് സിറ്റി ഓഫ് ബാഴ്സലോണ അവാര്‍ഡ് ലഭിച്ചു. 'ഡെസിയേര്‍ട്ടോ' എന്ന സിനിമക്ക് തിരക്കഥ എഴുതി, കൂടാതെ നെക്സോസ് പോലുള്ള മാസികകള്‍ക്കും പ്രീമിയര്‍ കോമിക്സിനും എന്‍ട്രോപ്പി മാഗസിനും വേണ്ടിയും എഴുതുന്നുണ്ട്.
Sudha Varghese, also known as Sister Sudha, is a social worker from India. She has devoted herself to the Musahar, one of the Scheduled Castes. She is the chief executive officer of Nari Gunjan, a non-profit organisation that provides education, literacy, vocational training, healthcare, advocacy and life skills for Dalit girls and women in Bihar. She was the recipient of the Padma Shri award.
സാമൂഹിക പ്രവർത്തക. മുസാഹർ എന്ന ദളിത് വിഭാഗത്തിന് വേണ്ടി തൻ്റെ ജീവിതം സമർപ്പിച്ച വ്യക്തികൂടിയാണ് സുധ വർഗീസ്. ബീഹാറിലെ ദളിത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, സാക്ഷരത, തൊഴിൽ പരിശീലനം, ആരോഗ്യ സംരക്ഷണം, അഭിഭാഷകവൃത്തി, ജീവിത നൈപുണ്യങ്ങൾ എന്നിവ നൽകുന്ന നാരി ഗുഞ്ജൻ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർകൂടിയാണ്. പത്മശ്രീ പുരസ്കാരം നൽകി രാജ്യം ഇവരെ ആദരിച്ചു.
Born in 1950 in Shiggaon, north Karnataka, Sudha Murty was one of the first women engineers to start her career at TELCO (now Tata Motors). Her love for Kannada stems from her early years of studying in a Kannada-medium school. Her strong ties with the language led her to establish more than 70,000 libraries in the region. She strongly believes in creating awareness about social issues and has extensively travelled the world giving a voice and raising awareness of various causes. During her twenty-five-year-long tenure as the founder and chairperson of Infosys Foundation, she has handled sixteen national disasters. She has penned several bestselling books across genres—from children’s books to short stories and novels, from technical books to travelogues. Her books have been translated into all the major Indian languages and have sold over 30 lakh copies around the country. Recipient of nine honorary doctorates, Sudha Murty has also been awarded the Rajyotsava Award from the Government of Karnataka, the Padma Shri from the Government of India, the Lal Bahadur Shastri National Award, the R.K. Narayan Award for Literature, the Attimabbe Award from the Government of Karnataka for excellence in Kannada literature and the Lifetime Achievement by Crossword Book Awards. She lives by the belief that the generosity of a few is hope for a million. Her writings are replete with values of compassion and kindness, in keeping with our culture and heritage. With simple and accessible language, she hopes her stories continue to inspire and entertain readers.
എഴുത്തുകാരിയും അദ്ധ്യാപികയും ജീവകാരുണ്യ പ്രവര്‍ത്തകയും. ഇന്‍ഫോസിസ് ഫൌണ്ടേഷന് ചെയര്‍പേഴ്സണായിരുന്നു. 1951-ല്‍ കര്‍ണാടകയില്‍ ജനനം. സുധ മൂര്‍ത്തിയുടെ ' ഡോളാര്‍ ബാഹു' എന്ന കൃതി നാടക പരമ്പര ആയും, നിതീഷ് ഭരദ്വാജിന്റെ സംവിധാനത്തില്‍ 'റൂണ' എന്ന കൃതി മറാത്തി ഭാഷയില്‍ 'പിതൃറൂണ്‍' എന്ന പേരില്‍ സിനിമയായി. ഡോളര്‍ സോസ്', 'റൂണ', 'കാവേരി ഇന്ദാ മേകാംഗിഗെ', 'ഹക്കിയ തെരദല്ലി', 'അതിരക്തേ,' 'ഗുട്ടൊണ്ടു ഹെലുവേ', 'മഹാശ്വേതാ', 'തുംല', തുടങ്ങിയവയാണ് പ്രധാന കന്നഡ രചനകള്‍ . പബ്ലിക് റിലേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശിയ പുരസ്കാരം, ആര്.കെ നാരായണ സാഹിത്യ പുരസ്കാരം, മില്ലേനിയം മഹിളാ ശിരോമണി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.