Salma, the pen name of Rokkiah, is a renowned Tamil poet, novelist, and women’s rights activist. Born in Thuvarangurichi, Tamil Nadu, she transformed a life of domestic confinement into powerful literature that challenges patriarchy, especially within the Tamil Muslim community. Her acclaimed novel Irandam Jaamangalin Kadhai (The Hour Past Midnight) and her poetry explore female desire, resistance, and identity. Translated internationally, Salma is also an active politician and Rajya Sabha Member, bridging literature, activism, and public service.
തമിഴ് കവി, നോവലിസ്റ്റ്, ആക്റ്റിവിസ്റ്റ്. നിലവില്‍ രാജ്യസഭാംഗമാണ്.
രാക്കയ്യ, രാജാത്തി എന്നീ പേരുകളിലും അറിയപ്പെടുന്നു. യുവര്‍ ഹോപ്പ് ഈസ് റിമെയ്‌നിങ് എന്ന എന്‍ജിഒയുടെ സ്ഥാപകയാണ്. പുരുഷാധിപത്യത്തിനും വീടകങ്ങളിലെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേയുള്ള ക്ഷുഭിത പ്രതികരണങ്ങളാണ് സല്‍മയുടെ എഴുത്ത് ഏറെയും. പെണ്ണിന്റെ വ്യക്തിത്വവും കനവുകളും പ്രതിരോധങ്ങളുമാണ് ആ എഴുത്തിന്റെ കാതല്‍. പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്‌നാട് സാമൂഹ്യക്ഷേമബോര്‍ഡ് ചെയര്‍പെഴ്‌സണായിരുന്നു. സല്‍മയെക്കുറിച്ച് കിം ലോംഗിനെറ്റോ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് നോവലുകളും നിരവധി കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. കവിതകള്‍ പലതും മറ്റ് ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്.