REGISTER NOW!
SPEAKERS
RIYA SHIBU

RIYA SHIBU

 One of the youngest producers in the Indian film industry and actress who primarily works in the Malayalam and Tamil film industries. She is the daughter of veteran producer and distributor Shibu Thameens and the sister of actor Hridhu Haroon. Before entering the film industry, she gained popularity as a social media influencer known for her fashion content and creative transition videos.

Her production credits include the Hindi film Mumbaikar, directed by Santosh Sivan, and the Tamil action film Thugs. In the Malayalam industry, she produced the action drama Mura and is currently producing the high-profile Tamil film Veera Dheera Sooran: Part 2, starring Chiyaan Vikram.She made her debut in the Malayalam sports drama Cup, playing the character Anna Kurien. She later gained widespread recognition for her role as "Maya" (Delulu) in the 2025 film Sarvam Maya, where she starred alongside Nivin Pauly. She completed her schooling at Trivandrum International School and pursued a degree in Visual Communication from Loyola College, Chennai.

മലയാളം, തമിഴ് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാക്കളിൽ ഒരാളും അഭിനേത്രിയുമാണ് റിയ ഷിബു. പ്രശസ്ത നിർമ്മാതാവും വിതരണക്കാരനുമായ ഷിബു തമീൻസിൻ്റെ മകളും നടൻ ഹൃദു ഹാറൂണിൻ്റെ സഹോദരിയുമാണ് ഇവർ. സിനിമയിൽ എത്തുന്നതിന് മുൻപ് ഫാഷൻ കണ്ടൻ്റുകളിലൂടെയും ക്രിയേറ്റീവ് ആയ വീഡിയോകളിലൂടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായാണ് റിയ ജനശ്രദ്ധ നേടിയത്.

 സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രം മുംബൈക്കർ, തമിഴ് ആക്ഷൻ ചിത്രം തഗ്സ് എന്നിവയാണ് റിയ നിർമ്മിച്ച പ്രധാന ചിത്രങ്ങൾ. മലയാളത്തിൽ മുറ എന്ന ആക്ഷൻ ഡ്രാമ നിർമ്മിച്ച റിയ, ഇപ്പോൾ ചിയാൻ വിക്രം നായകനാകുന്ന വീര ധീര സൂരൻ: പാർട്ട് 2 എന്ന തമിഴ് ചിത്രത്തിൻ്റെ നിർമ്മാണത്തിരക്കിലാണ്.

 കപ്പ് എന്ന മലയാള സ്പോർട്സ് ഡ്രാമ ചിത്രത്തിൽ അന്ന കുര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് റിയ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 2025-ൽ പുറത്തിറങ്ങിയ സർവ്വം മായ എന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം 'മായ' (Delulu ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റിയയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു