A senior Congress leader and MLA from the Haripad constituency. He served as the Leader of the Opposition in the 14th Kerala Legislative Assembly. He also served as the Home Minister of Kerala and as the President of the KPCC
കോണ്‍ഗ്രസ് (ഐ)- പാര്‍ട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. നിലവില്‍ പതിനഞ്ചാം കേരള നിയമസഭയില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാസാമാജികന്‍ കൂടിയാണ്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും സംസ്ഥാന ആഭ്യന്തര- വിജിലന്‍സ് മന്ത്രിയായും പതിനാലാം കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘അറിഞ്ഞതും അറിയാത്തതും’ അദ്ദേഹത്തിന്റെ ആത്മകഥയാണ്.