REGISTER NOW!
SPEAKERS
PRIYARAJ GOVINDARAJ

PRIYARAJ GOVINDARAJ

Priyaraj Govindaraj is an orater, writer and presenter. A distinguished professional in the radio industry, he has been honored with several prestigious national and international accolades, including the New York Festivals Radio Awards, Golden Mikes, Radio Forum Awards, FUCA Excellence Awards, and Paper Creative Awards. Since the age of ten, he has been an integral part of the Lokadharmi Theatre Group in Ernakulam, contributing as an actor, trainer, and artist in the fields of art and music. His versatile career also extends to the film industry, where he has worked in various capacities. For the past fifteen years, he has been serving as the Creative Head at Club FM.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനനം. എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽനിന്നും ബിരുദം. റേഡിയോ മേഖലയിലെ ദേശീയ, അന്തർ ദ്ദേശീയ പുരസ്‌കാരങ്ങളായ, ന്യൂയോർക്ക് അവാർഡ്‌സ്, ഗോൾഡൻ മൈക്‌സ്, റേഡിയോ ഫോറം അവാർഡ്‌സ്, FUCA എക്‌സലൻസ്‌ അവാർഡ്‌സ്, പേപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. പത്തുവയസ്സു മുതൽ എറണാകുളം ലോകധർമ്മി നാടക പഠനക്കളരിയിൽ അഭിനേതാവ്, കല, സംഗീതം, പരിശീലകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും, സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. പതിനഞ്ചു വർഷമായി ക്ലബ്ബ് എഫ് എമ്മിൽ ക്രിയേറ്റീവ് ഹെഡ് ആയി ജോലി ചെയ്യുന്നു. 2023 മുതൽ മാതൃഭൂമി ബുക്സിനായി ഒരു കഥയുണ്ട് എന്ന കഥാവതരണ പരമ്പര ഒരുക്കിയും അവതരിപ്പിച്ചും വരുന്നു. ഈ പരിപാടിയുടെ 'അവതരണ മികവ് ബിരുദ വിദ്യാർത്ഥികൾക്ക് പഠിക്കാനായി 'കണ്ണൂർ സർവ്വകലാശാല അവരുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി. നിലവിൽ മാതൃഭൂമിയുടെ സോഷ്യൽ മീഡിയ ക്രിയേറ്റീവ് ഹെഡാണ്.