REGISTER NOW!
SPEAKERS
PAUL ZACHARIA

PAUL ZACHARIA

Paul Zacharia has authored over 50 works of fiction and non-fiction in Malayalam including short stories, novellas, travelogues, film-scripts, essays/columns and children’s books. A founding member of the Asianet TV channel, he writes for leading Malayalam and English newspapers and has traveled extensively in Indian abroad. In 2004 he received the Kendra Sahitya Akademi Award. In November 2013 he was elected a Distinguished Fellow of the Kerala Sahitya Akademi. He has been honored with several other literary awards including Kerala Sahitya Akademi (twice), Odakkuzhal, Muttathu Varkey, Padmarajan, Katha twice), OV Vijayan and Vallatthol. In November 2020, the government of Kerala presented him its top literary honor: the Ezhuthachan Award. His latest work is ‘True Story of a Writer, a Philosopher and a Shape-shifter’, a novel in English. He lives in Thiruvananthapuram.         

മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സക്കറിയ. ലോകനിലവാരത്തിലുള്ള കഥകള്‍ കൊണ്ട് എല്ലാക്കാലത്തും വായനക്കാരുടെ ഹൃദയത്തിലിടം നേടിയ എഴുത്തുകാരന്‍. 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനനം. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കള്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം?, ഒരു നസ്രാണിയുവാവും ഗൗളി ശാസ്ത്രവു, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ?, കണ്ണാടികാണ്മോളവും, സക്കറിയയുടെ കഥകള്‍, പ്രെയ്സ് ദ ലോര്‍ഡ്, ഇഷ്ടികയും ആശാരിയും, ഇതാണെന്റെ പേര്, ഒരു ആഫ്രിക്കന്‍ യാത്ര, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ, തേന്‍, വഴിപോക്കന്‍ തുടങ്ങിയ പുസ്തകങ്ങള്‍. എ സീക്രട്ട് ഹിസ്റ്ററി ഓഫ് കമ്പാഷന്‍ എന്ന ഇംഗ്ലീഷ് നോവലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഒ.വി. വിജയന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ സക്കറിയയെ തേടിയെത്തിയിട്ടുണ്ട്.