Narayan Menon K is a distinguished storyteller whose career seamlessly bridges the gap between high-level business strategy and creative expression. With a degree in Business Management from the UK, Narayan built a formidable foundation in the corporate sector, holding pivotal leadership roles at global tech giants IBM and Novell. His true impact is felt at the intersection of branding and narrative. As an entrepreneur, he launched a travel startup in Bangalore, where he served as the architect and editor of a dedicated monthly travel magazine. His commitment to the literary arts is perhaps best exemplified by his founding of Let’s Write Trivandrum, the city’s inaugural writing community. Through this platform, he actively mentors the next generation of literary voices. He has wrote insightful opinion pieces and interviews published in leading business and mainstream publications. Have contributed to several published anthologies and a highly anticipated forthcoming collection of short stories.
ബിസിനസ്സ് തന്ത്രങ്ങളെയും സർഗ്ഗാത്മക ആവിഷ്കാരങ്ങളെയും ഒരുപോലെ കോർത്തിണക്കുന്ന കഥാകാരനാണ് നാരായണൻ മേനോൻ കെ. ഇംഗ്ലണ്ടിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയശേഷം ആഗോള ഐടി ഭീമന്മാരായ IBM, Novell എന്നിവയിൽ നേതൃസ്ഥാനങ്ങൾ വഹിച്ചുകൊണ്ട് കോർപ്പറേറ്റ് രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്രാൻഡിംഗും ആഖ്യാനശൈലിയും (Storytelling) സമന്വയിപ്പിച്ചു. ബാംഗ്ലൂരിൽ ഒരു ട്രാവൽ സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ച അദ്ദേഹം, അതിനോടനുബന്ധിച്ചുള്ള പ്രതിമാസ ട്രാവൽ മാഗസിൻ രൂപകൽപ്പന ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തെ എഴുത്തുകൂട്ടായ്മയായ 'ലെറ്റ്‌സ് റൈറ്റ് ട്രിവാൻഡ്രം' (Let’s Write Trivandrum) എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. ഇതുവഴി വളർന്നുവരുന്ന നിരവധി എഴുത്തുകാർക്ക് അദ്ദേഹം മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. പ്രധാന ബിസിനസ് പ്രസിദ്ധീകരണങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, വിവിധ ആന്തോളജികളിൽ (Anthologies) കഥകൾ സംഭാവന ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ ചെറുകഥാ സമാഹാരം പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.