REGISTER NOW!
SPEAKERS
MALKHAN SINGH

MALKHAN SINGH

Once the most feared dacoit of the Chambal ravines, he rose from caste-based oppression to lead a powerful bandit gang for over a decade. After surrendering in 1982 with dozens of criminal cases against him, he transitioned into public life and later entered electoral politics, marking a dramatic personal transformation.


ചമ്പലക്കാടുകളെ വിറപ്പിച്ച മുന്‍ കൊള്ളത്തലവന്‍. എഴുപതുകളില്‍ കൊള്ളയും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുമായി ചമ്പലിനെ അടക്കിവാണ കൊള്ളക്കാരുടെ രാജാവായിരുന്നു. ജാതീയമായ പീഡനങ്ങളാണ് താഴ്ന്ന ജാതിക്കാരനായ മല്‍ഖനെ കൊള്ളയുടെ വഴിയിലെത്തിച്ചത്. പിന്നീട് നൂറോളം അംഗങ്ങളുള്ള കൊള്ളസംഘവുമായി ഏതാണ്ട് പതിമൂന്ന് വര്‍ഷം ചമ്പല്‍ അടക്കിവാണു. 1982ലാണ് മല്‍ഖന്‍ സിങ് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ്ങിന് മുന്‍പാകെ കീഴടങ്ങുന്നത്. അന്ന് എഴുപതിനായിരം രൂപയായിരുന്നു മല്‍ഖാനെ പിടികൂടുന്നവര്‍ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചത്. കീഴടങ്ങുമ്പോള്‍ പതിനേഴ് കൊലക്കേസ് ഉള്‍പ്പടെ 94 പോലീസ് കേസുകളുണ്ടായിരുന്നു മല്‍ഖന്‍ സിങ്ങിന്റെ പേരില്‍. ചമ്പലിനോട് വിടപറഞ്ഞ മല്‍ക്കന്‍ പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 2013ല്‍ ഭിന്ദില്‍ ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ദൗറാഹര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.