Writer, linguist and social critic. He has worked as a college teacher and as an Associate Editor at Mathrubhumi. His major works include Makkayilekkulla Paatha, Aarum Koluthatha Vilakku, Vishakalanam and Mararude Kurukshetram.
എഴുത്തുകാരന്‍, പ്രഭാഷകന്‍, സാംസ്‌കാരികവിമര്‍ശകന്‍.
കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ 1951 ജൂലൈ 2-ന് എന്‍.സി. മുഹമ്മദ് ഹാജിയുടെയും കെ.സി. ആയിശക്കുട്ടിയുടെയും മകനായി ജനനം.
ചേന്ദമംഗലൂര്‍ ഹൈസ്‌കൂള്‍, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം.
മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും. 1978-ല്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മലയാള വിഭാഗം അധ്യാപകനായി. 1993-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റ് ലഭിച്ചു.
ചേകനൂരിന്റെ രക്തം, തുഞ്ചന്‍പറമ്പിലെ ബ്ലീച്ച്, പ്രണയഹര്‍ഷം, മലബാര്‍ കലാപം, നാലാം ലോകം, ശരീഅത്ത് ചില വര്‍ത്തമാനങ്ങള്‍, നിരീക്ഷണത്തിന്റെ രേഖകള്‍, പാഠാന്തരം, നമ്മുടെ മുന്നിലെ കണ്ണാടികള്‍, ഒരു വാക്കിന്റെ പാഠം, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ് ?,വൈക്കം മുഹമ്മദ് ബഷീര്‍,കുഞ്ഞുണ്ണി ലോകവും കോലവും, ജാതിയേക്കാള്‍ കട്ടിയുള്ള രക്തം, ആരാണ് കൃസ്ത്യാനികളെ അപമാനിക്കുന്നത് ?, ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു,സ്‌നേഹമില്ലാത്ത്വര്‍ക്ക് മതവിശ്വാസമില്ല, മതേതരവാദത്തെ മുസ്ലീങ്ങള്‍ പേടിക്കേണ്ടതുണ്ടോ ?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, തെളിമലയാളം, അനുഭവം ഓര്‍മ്മ യാത്ര, പിടക്കോഴി കൂവരുത് ! തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ കാരശ്ശേരി രചിച്ചിട്ടുണ്ട്.