REGISTER NOW!
SPEAKERS
K.K. MUHAMMED

K.K. MUHAMMED

Nationally renowned archaeologist and former Director of the Northern Region of the Archaeological Survey of India. A Padma Shri awardee, he is celebrated for landmark excavations and restorations across India, including Ayodhya and major Buddhist and Mughal sites. Author of the autobiography Njanenna Bharathiyan, he continues heritage work as Project Director at the Aga Khan Trust for Culture.


രാജ്യമെങ്ങും അറിയപ്പെടുന്ന പുരാവസ്തു ഗവേഷകന്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായിരുന്നു. എഎസ്എ ഉത്തരമേഖലയുടെ റീജ്യണല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിലവില്‍ ആഗാ ഖാന്‍ ട്രസ്റ്റ് ഫോര്‍ കള്‍ച്ചറിന്റെ പ്രോജക്ട് ഡയറക്ടറാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ബിഹാര്‍, യുപി, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി ജോലി ചെയ്ത മുഹമ്മദ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തര മേഖല ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്, അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ എന്നിവര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടുത്താന്‍ കെ.കെ മുഹമ്മദിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. അയോധ്യയിലെ ഉദ്ഖനനം, ചമ്പലിലെ ക്ഷേത്രങ്ങളുടെ സംരക്ഷണം, ദന്തെവാദയിലെ ഭോജേശ്വര്‍ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ദിന്‍ ഇലാഹി എന്ന മതം ആദ്യമായി വിളംബരം ചെയ്ത ഇബാദത്ത് ഖാനയുടെ പര്യവേഷണം, രാജ്ഗറിലെയും വൈശാലിയിലെയും ബുദ്ധസ്മാരകങ്ങളുടെ പര്യവേഷണം എന്നിവയിലൂടെ പ്രശസ്തന്‍. ഞാനെന്ന ഭാരതീയന്‍ ആണ് ആത്മകഥ. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.