REGISTER NOW!
SPEAKERS
JEET THAYIL

JEET THAYIL

Jeet Thayil is a poet, novelist, musician, and publisher born in Kerala and raised across India and Southeast Asia. After two decades as a journalist in major world cities, he turned to fiction, earning global acclaim with Narcopolis, shortlisted for the Booker Prize and winner of the DSC Prize.

His poetry collection These Errors Are Correct won the Sahitya Akademi Award, and his work has appeared in leading international publications. Founder of Thayil Editions, he continues to champion experimental Indian writing. His latest poetry book, I’ll Have It Here, is award-winning, and his new novel is The Elsewhereans


കവിയും, നോവലിസ്റ്റും, സംഗീതജ്ഞനും, പ്രസാധകനും. കേരളത്തില്‍ മൂവാറ്റുപുഴക്കടുത്താണ് അദ്ദേഹം ജനിച്ചത്.

എഴുത്തുകാരനും എഡിറ്ററുമായിരുന്ന അച്ഛന്‍ ടി.ജെ.എസ്. ജോര്‍ജിനൊപ്പം കുട്ടിക്കാലത്ത്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും തെക്കുകിഴക്കന്‍ ഏഷ്യയുടെ പല ഭാഗങ്ങളിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.

ബോംബെ, ബാംഗ്ലൂര്‍, ഹോങ്കോങ്, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലായി ഇരുപത്തിയൊന്ന് വര്‍ഷം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു.

 2005-ല്‍ അദ്ദേഹം ഫിക്ഷന്‍ എഴുതാന്‍ തുടങ്ങി. ബോംബെ ട്രൈലോജിയുടെ ആദ്യ ഭാഗമായ അദ്ദേഹത്തിന്റെ 'നാര്‍ക്കോപോളിസ്' ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും DSC പുരസ്‌കാരം നേടുകയും ചെയ്തു.

'ദീസ് എറേഴ്സ് ആര്‍ കറക്റ്റ്' എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളും, കവിതകളും, ചെറുകഥകളും 'ദി ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്സ്', 'ഗ്രാന്റ', 'ടിഎല്‍എസ്', 'എസ്‌ക്വയര്‍', 'ദി ലണ്ടന്‍ മാഗസിന്‍', 'ദി ടൈംസ്', 'ദി ഗാര്‍ഡിയന്‍', 'ദി പാരിസ് റിവ്യൂ' തുടങ്ങി നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷണാത്മക ഇന്ത്യന്‍ ഫിക്ഷനും കവിതകള്‍ക്കുമായി തുടങ്ങിയ 'തയ്യില്‍ എഡിഷന്‍സ്' എന്ന പ്രസാധന വിഭാഗത്തിന്റെ സ്ഥാപകനാണ് അദ്ദേഹം.

സരോജിനി നായിഡു അവാര്‍ഡും കലിംഗ സാഹിത്യ അവാര്‍ഡും നേടിയ 'ഐ വില്‍ ഹാവ് ഇറ്റ് ഹിയര്‍' ആണ് ജീത് തയ്യിലിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. അദ്ദേഹത്തിന്റെ പുതിയ നോവലാണ് 'ദി എല്‍സ് വെയറന്‍സ്'.