Dr. Hareesh A. S. is a pioneering Life Strategist who integrates neuroscience, psychobiology, and dietary science to enhance human potential and wellbeing. He is the founder of Practical Psychology and Bio-Plasmic Modulation (BPM) Therapy, a holistic system focused on non-invasive wellness that was presented at the United Nations Young Changemakers Conclave. Academically, he holds a PhD in Modern Business Strategies and a Professional Master’s in Clinical Neuropsychology. Dr. Hareesh also founded the Hygeia Life Strategic Studio, which develops software and strategies for business, security, and neuropsychological interventions. In 2018, he introduced R.U.D.R.A, a cybersecurity system that fuses cognitive science with digital protection. His extensive research background includes collaborations with institutions like the Tata Institute of Social Sciences (TISS) and clinical trials at JSS Medical College. He has dedicated over a decade to supporting neurodiverse students and has spearheaded long-term autism intervention programs. Furthermore, he has developed over 35 non-invasive herbal applications designed to manage stress and pain naturally. Currently, he serves as a visiting professor at Sri Sri University and manages a biodiversity wellness farm in Kerala. Dr. Hareesh also practices Kriyayoga and Vasi Yoga, blending ancient inner sciences with modern applications.
'ലൈഫ് സ്ട്രാറ്റജിസ്റ്റ്'. ന്യൂറോ സയന്‍സ്, സൈക്കോബയോളജി, ഡയറ്ററി സയന്‍സ് എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് മനുഷ്യന്റെ ഉല്‍പ്പാദനക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 'പ്രാക്ടിക്കല്‍ സൈക്കോളജി', 'ബയോ-പ്ലാസ്മിക് മോഡുലേഷന്‍ തെറാപ്പി' (BPM Therapy) എന്നിവയുടെ സ്ഥാപകനാണ്. ഐക്യരാഷ്ട്രസഭയുടെ യംഗ് ചേഞ്ച് മേക്കേഴ്‌സ് കോണ്‍ക്ലേവില്‍ (UN YCC) ഈ നൂതന ചികിത്സാ രീതി അവതരിപ്പിച്ചിട്ടുണ്ട്. ന്യൂറോ സയന്‍സിലും ലൈഫ് സയന്‍സിലും അധിഷ്ഠിതമായ മോഡേണ്‍ ബിസിനസ് സ്ട്രാറ്റജീസില്‍ പിഎച്ച്ഡിയും ക്ലിനിക്കല്‍ ന്യൂറോ സൈക്കോളജിയില്‍ പ്രൊഫഷണല്‍ മാസ്റ്റേഴ്‌സും നേടിയിട്ടുണ്ട്. ബിസിനസ് സ്ട്രാറ്റജി, സെക്യൂരിറ്റി സിസ്റ്റംസ്, ന്യൂറോ സൈക്കോളജിക്കല്‍ ഇടപെടലുകള്‍ എന്നിവയ്ക്കായി സോഫ്റ്റ്വെയറുകളും പ്രോഗ്രാമുകളും വികസിപ്പിക്കുന്ന 'ഹൈജിയ ലൈഫ് സ്ട്രാറ്റജിക് സ്റ്റുഡിയോ'യുടെ സ്ഥാപകനാണ്. 2018-ല്‍ കോഗ്‌നിറ്റീവ് സയന്‍സിനെ ഡിജിറ്റല്‍ സുരക്ഷയുമായി ബന്ധിപ്പിച്ചുകൊണ്ട് 'R.U.D.R.A' എന്ന സൈബര്‍ സെക്യൂരിറ്റി സിസ്റ്റം അദ്ദേഹം അവതരിപ്പിച്ചു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) പോലുള്ള പ്രശസ്ത സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണങ്ങള്‍ നടത്തിയി. ജെഎസ്എസ് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയ പരിചയമുണ്ട്. പത്ത് വര്‍ഷത്തിലേറെയായി ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദവും ശാരീരിക വേദനയും കുറയ്ക്കുന്നതിനായി മുപ്പത്തിയഞ്ചിലധികം പ്രകൃതിദത്ത ഔഷധക്കൂട്ടുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവില്‍ ഒഡീഷയിലെ ശ്രീ ശ്രീ സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. പാലക്കാട് ഒരു ജൈവവൈവിധ്യ വെല്‍നസ് ഫാമും യോഗ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിവരുന്നു. പുരാതനമായ ക്രിയയോഗയും വസി യോഗയും അഭ്യസിക്കുന്ന അദ്ദേഹം, പരമ്പരാഗതമായ അറിവുകളെ ആധുനിക ആരോഗ്യശാസ്ത്രവുമായി സമന്വയിപ്പിക്കുന്നു.