Aswathy Sreekanth is a versatile writer, actor, television host, and YouTuber. Her professional journey began as an FM radio jockey before she ventured into acting and digital content creation. For her exceptional performances, she was honored with the Kerala State Television Award for Best Actress. She has appeared in six feature films, including Kunjeldho, Puzhikkadakan, and Mandakini, and has also contributed to cinema as a lyricist for two film songs. On television, she gained significant popularity for her role in the sitcom Chakkappazham. She is a well-known face in the television industry, having hosted numerous popular shows across various channels, such as Comedy Super Night, Comedy Masala, Kaliyalalla Kalyanam, Paadam Namukku Paadam, Malayali Veettamma, and Nayika Nayakan. An accomplished author as well, Aswathy has penned several books, including Tha-illatha Muttayikal, Kali, Santhoshathinte Samavakyangal, and Mazhayurumbukalude Rajyam.
എഴുത്തുകാരി, അഭിനേത്രി, ടെലിവിഷന്‍ അവതാരക, യൂട്യൂബര്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. എഫ്.എം റേഡിയോയിലായിരുന്നു പ്രൊഫഷണല്‍ ജീവിതത്തിന്റെ തുടക്കം. പിന്നീടാണ് അഭിനയത്തിലും യൂട്യൂബിലെ കണ്ടന്റ് ക്രിയേഷനിലും സജീവമാകുന്നത്. കുഞ്ഞെല്‍ദോ, പൂഴിക്കടകന്‍, മന്ദാകിനി തുടങ്ങിയ ആറ് സിനിമകളില്‍ വേഷമിട്ടു. രണ്ട് ഗാനങ്ങള്‍ രചിക്കുകയും ചെയ്തു. ചക്കപ്പഴം എന്ന പരമ്പരയില്‍ വേഷമിട്ടു. കോമഡി സൂപ്പര്‍നെറ്റ്, കോമഡി മസാല, കളിയല്ല കല്യാണം, പാടാം നമുക്ക് പാടാം, മലയാളി വീട്ടമ്മ, നായികാനായകന്‍ തുടങ്ങി പല ചാനലുകളിലായി നിരവധി ടെലിവിഷന്‍ ഷോകളുടെ അവതാരകയായി. ഠായില്ലാത്ത മുട്ടായികള്‍, കാളി, സന്തോഷത്തിന്റെ സമവാക്യങ്ങള്‍, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയവയാണ് പുസ്തകങ്ങള്‍.