Anjana Gopakumar is a prominent digital creator, food blogger, and restaurant consultant from Thiruvananthapuram, widely known for her popular brand Thank God I am Fat. Over the last decade, she has become a leading voice in Kerala's culinary scene through her deep research into Travancore food history and her involvement with the Eat At Trivandrum community. Today, she is celebrated for her authentic storytelling and her ability to document the cultural heritage of food for a modern digital audience.
തിരുവനന്തപുരം സ്വദേശിയായ അഞ്ജന ഗോപകുമാര്‍ കേരളത്തിലെ ശ്രദ്ധേയയായ ഡിജിറ്റല്‍ ക്രിയേറ്ററും ഫുഡ് ബ്ലോഗറും റെസ്റ്റോറന്റ് കണ്‍സള്‍ട്ടന്റുമാണ്. 'താങ്ക് ഗോഡ് ഐ ആം ഫാറ്റ്' (Thank God I am Fat) എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഭക്ഷണത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന അഞ്ജന, 'ഈറ്റ് അറ്റ് ട്രിവാന്‍ഡ്രം' (Eat At Trivandrum) എന്ന ഭക്ഷണക്കൂട്ടായ്മയുടെ പ്രധാന സംഘാടകരില്‍ ഒരാളാണ്.വിഭവങ്ങളുടെ രുചിയെക്കുറിച്ച് മാത്രം പറയുന്നതിന് പകരം അവയ്ക്ക് പിന്നിലെ കഥകളും പാരമ്പര്യവും വായനക്കാരിലേക്ക് എത്തിക്കുന്നതിലാണ് അഞ്ജന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.