Adrian Fisher is part of montenegrofisher, the London-based collaborative practice with Luna Montenegro. For over 25 years, they have worked across poetry, performance, sound, and visual art, engaging ecology, locality, and social transformation. Their work has been presented internationally at major institutions and festivals, including the Venice Biennale and Barbican Centre. Recipients of the Society of Authors Travelling Scholarship (2025), they continue to develop experimental, research-led ecological and embodied poetics.
ലൂണ മോണ്ടിനെഗ്രോയ്‌ക്കൊപ്പം ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോണ്ടിനെഗ്രോഫിഷറില്‍ സജീവമാണ്. കാല്‍നൂറ്റാണ്ടായി കവിത, ദൃശ്യകല എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് പരിസ്ഥിതിയും സാമൂഹികമാറ്റങ്ങളും പ്രമേയമാക്കി സജീവമാണ്. ലോകമെമ്പാടുമുള്ള പ്രശസ്തമായ ഗാലറികളിലും മേളകളിലും തങ്ങളുടെ സൃഷ്ടികള്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങളും റെസിഡന്‍സികളും ലഭിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ പരീക്ഷണാത്മകമായ ഒരു ആവിഷ്‌കാര ശൈലി രൂപപ്പെടുത്തിയെടുത്തു. വിവിധ രാജ്യങ്ങളിലെ പ്രസാധകര്‍ കവിതകളും കലാരൂപങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അക്കാദമിക് ഗവേഷണങ്ങളും പ്രകടനങ്ങളും ഒത്തുചേരുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സമകാലിക കലാലോകത്ത് ഏറെ ശ്രദ്ധേയമാണ്. കവിത, പെര്‍ഫോമന്‍സ്, ശബ്ദകല, ദൃശ്യകല എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് കവിതയെ ഒരു അനുഭവവേദ്യമായ കലാരൂപാക്കുന്ന 'ഹൈബ്രിഡ് ഭാഷ' വികസിപ്പിച്ചെടുത്തു. പരിസ്ഥിതി, പ്രാദേശികത, സാമൂഹിക മാറ്റം എന്നിവയുമായി കവിതയെ എങ്ങനെ ബന്ധിപ്പിക്കാം എന്നതില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. ഇതിനായി എക്കോളജിക്കല്‍ ലിസണിംഗ് , എംബോഡിഡ് റിസര്‍ച്ച് തുടങ്ങിയ നൂതനരീതികള്‍ ഇവര്‍ അവതരിപ്പിച്ചു.
തത്സമയ പ്രകടനങ്ങള്‍, വീഡിയോകള്‍, സൗണ്ട് ഇന്‍സ്റ്റലേഷനുകള്‍, ക്യൂറേറ്റോറിയല്‍ പ്രോജക്റ്റുകള്‍, പരീക്ഷണാത്മക പ്രസിദ്ധീകരണങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ കവിതയെ ഇവര്‍ കലാലോകത്തിന് മുന്നിലെത്തിക്കുന്നു. ജലവുമായി ബന്ധപ്പെട്ട കവിതാരൂപങ്ങളെക്കുറിച്ചുള്ള 'ഹൈഡ്രോപോയട്രി' , അന്യംനിന്നുപോകുന്ന ഭാഷകളെക്കുറിച്ചുള്ള പഠനങ്ങള്‍, എന്നിവയിലൂടെ കലയും ഗവേഷണവും എങ്ങനെ ഒത്തുപോകുന്നു എന്ന് ഇവര്‍ തെളിയിക്കുന്നു.
വെനീസ് ബിനാലെ, ഐ.സി.എ ലണ്ടന്‍ തുടങ്ങിയ വേദികളില്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു. ഇവരുടെ സൃഷ്ടികള്‍ പ്രിന്റ്/പോയംസ്, പോയട്രി ഫിലിം എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളില്‍ കലാലോകത്ത് ലഭ്യമാണ്. ഇന്ത്യയിലെ അജന്ത, എല്ലോറ ഗുഹകള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നടത്തിയ റെസിഡന്‍സികളും ഇവരുടെ പരീക്ഷണാത്മക പഠനങ്ങള്‍ക്ക് കരുത്തേകിയിട്ടുണ്ട്.