K Venu

K Venu is a former leader of Naxalite Movement, Communist thinker, writer and activist. He was born in 1945 in Kodungallur of Thrissur. After completing MSc in Zoology from Kozhikode Malabar Christian College, he became a tuition teacher for a living.

He was a Marxist thinker and became a Naxalite in the 1970s. He was imprisoned from 1970 to 1975 and was again detained during the Emergency. In 1991, he withdrew from extremist politics. Though he contested in assembly election representing JSS from Kodungallur constituency in 1996, he was defeated. Later, he continued as a liberal social activist without joining any party.

ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മുന്‍നേതാവും എഴുത്തുകാരനും ആക്ടിവിസ്റ്റും. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റില്‍ 1945 ഡിസംബറില്‍ വേലായുധന്‍ നായരുടേയും അമ്മാളുവമ്മയുടേയും മകനായി ജനനം. ആദ്യനാളുകളില്‍ മാര്‍ക്‌സിസ്റ്റ് ആശയക്കാരനും അനുഭാവിയും ആയിരുന്നു. 1970-കളില്‍ നക്‌സലിസത്തിന്റെ വക്താവായി. 1970 മുതല്‍ 75 വരെ ജയിലില്‍. അടിയന്തരാവസ്ഥ നാളുകളില്‍ വീണ്ടും ജയിലിലായി. 1991-ല്‍ തീവ്രവാദരാഷ്ട്രീയത്തോട് വിട പറഞ്ഞു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങള്‍, കേരള പഠനത്തിനൊരു മുഖവുര, ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാട്, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങള്‍, ഇന്ത്യന്‍ ജനാധിപത്യം പ്രശ്‌നങ്ങളും സാധ്യതകളും എന്നിവയാണ് പ്രധാനകൃതികള്‍.