V T Balram

V. T. Balram is an Indian politician from Kerala and a member of the Indian National Congress and vice-president of Kerala PCC. He is noted for his strong opposition to Hindutva & economic reservation. He was the State General Secretary, Youth Congress.

യുവരാഷ്ട്രീയനേതാവ്. പതുമൂന്ന്, പതിനാല് കേരള നിയമസഭകളില്‍ തൃത്താല മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു. കിടുവത്ത് ശ്രീനാരായണന്റെയും വി.ടി. സരസ്വതിയുടെയും മകനായി 1978 മേയ് 21-ന് തൃത്താലക്കടുത്ത് ഒതളൂരില്‍ ജനനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ 1998-ല്‍ കെമിസ്ട്രിയില്‍ ബിരുദം നേടി. തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബി.ടെക്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എം.ബി.എ. തൃശൂര്‍ ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി. കുറച്ചുകാലം തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ 'കലാശാല'യുടെ ചീഫ് എഡിറ്റര്‍, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തന കാലത്ത് പ്രവര്‍ത്തിച്ചു.