സമകാലിക മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും. പന്നിവേട്ട, ചെപ്പും പന്തും,ഏറ്, മരണസഹായി, വഴി കണ്ടുപിടിക്കുന്നവര്‍ തുടങ്ങിയ കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ പുരസ്‌കാരം, നൂറനാട് ഹനീഫ് സ്മാരക നോവല്‍ പുരസ്‌ക്കാരം, ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കഥാപുരസ്‌ക്കാരം, ഏറ്റുമാനൂര്‍കാവ്യവേദി പുരസ്‌ക്കാരം, അങ്കണം സാഹിത്യ പുരസ്‌കാരം ,മനോരാജ് കഥാസമാഹാരപുരസ്‌ക്കാരം, സി.വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം, കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.