V. K. Sreeraman

VK Sreeraman is an Indian actor, writer, TV anchor and social worker. His acting career started with the internationally acclaimed film Thampu. He made his appearance on the mini screen on Asianet and Kairali Channel. His unique style of writing makes him different from his peers. He acted in many Malayalam movies. Some notable films are 'Akkare', 'Dhwani', 'Summer in Bethlehem' and 'Pada'.

മലയാള ചലച്ചിത്ര അഭിനേതാവ്, എഴുത്തുകാരന്‍ , മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1953 ഫെബ്രുവരി 6 ന് തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത് ചെറുവത്താനയില്‍ ജനനം.. 1978 ല്‍ അരവിന്ദന്‍ സംവിധാനം നിര്‍വഹിച്ച 'തമ്പ്' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കു കടന്നുവന്നത്. ' ഉപ്പ്', ' ഒരു വടക്കന്‍ വീരഗാഥ', ' ആധാരം', ' സര്‍ഗ്ഗം', ' വൈശാലി; ' ഹരികൃഷ്ണന്‍സ്' തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. ' വേറിട്ട കാഴ്ചകള്‍', ' ഇഷ്ടദാനം', 'ഇതര വാഴ്‌വുകള്‍', ' കാലത്തിന്റെ നാലുകെട്ട്', 'മാട്ട്', 'ഏകലോചനം', ' ശ്രീരാമന്റെ ലേഖനങ്ങള്‍' തുടങ്ങിയവ പ്രധാന രചനകള്‍. 'ഇഷ്ടദാനം' എന്ന ചെറുകഥാ ദൂരദര്‍ശനില്‍ ടെലിവിഷന്‍ പരമ്പരയായി സംവിധാനം ചെയ്യുകയും അതിലൂടെ മികച്ച സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം, 2008 ല്‍ കേരള സാഹിത്യ അക്കദമിയുടെ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.