V J James
V. J. James is an Indian writer who primarily writes in the Malayalam language. He currently works for Vikram Sarabhai Space Centre, Thiruvananthapuram, as an engineer. His novels are known for explaining serious subjects in simple language. Some of his notable publications include 'Purappadinte Pusthakam', 'Chorashasthram', 'Ottakkaalan Kakka' and 'Anticlock'. He has won honours such as DC Silver Jubilee Award, Malayattoor Prize, Rotary Literary Award for Purappadinte Pusthakam and Kerala Sahitya academy
മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരന്‍. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ജനനം. ദൈവനിഷേധവും നിരീശ്വരവാദവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ പ്രതിപാദിക്കുന്ന 'നിരീശ്വരന്‍' (2014) എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പുറപ്പാടിന്റെ പുസ്തകം , ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക, ഒറ്റക്കാലന്‍ കാക്ക , ആന്റിക്ലോക്ക്, പ്രണയോപനിഷത്ത്, ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് തുടങ്ങിയ കൃതികള്‍. ഡിസി രജതജൂബിലി അവാര്‍ഡ്, മലയാറ്റൂര്‍ സമ്മാനം, തോപ്പില്‍ രവി അവാര്‍ഡ് , കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബഷീര്‍ അവാര്‍ഡ്, ബഷീര്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.