T T Rosy

Rosy Thampi is a writer and translator. Bible Kathakal, Sthraina Athmeeyatha, Parayan Bakkivechathu, Sahajeevanam, and Bibilum Malayalavum are some of her best-known works.

എഴുത്തുകാരിയും പ്രൊഫസറും. 1965 ല്‍ തൃശ്ശൂരിലെ പുന്നംപറമ്പില്‍ ജനനം. 1994 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. ബിരുദം. ഇപ്പോള്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ റീഡര്‍ (മലയാളം), പ്രശസ്ത കവി വി. ജി. തമ്പിയാണ് ഭര്‍ത്താവ്. ലേഖനം, കവിത, യാത്രാവിവരണം എന്നിവ എഴുതുന്നു. തത്വം, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബൈബിളും മലയാളവും, സ്ത്രൈണതയുടെ ആത്മഭാഷണങ്ങള്‍, സ്ത്രൈണത ആത്മീയത,മരങ്ങള്‍ ദൈവത്തിന്റെ പ്രതിച്ഛായകള്‍, പറയാന്‍ ബാക്കിവെച്ചത് തുടങ്ങിയവ പ്രധാനകൃതികളാണ്. വൈജ്ഞാനിക സാഹിത്യത്തിനുള്ള ഡോ. എം. വി. ലൈലി അവാര്‍ഡ് നേടിയിട്ടുണ്ട്.