T Padmanabhan
Among the foremost exponents of the art of the short story in Malayalam. His first story was published in 1948. His works have been translated into Indian and foreign languages. His major works include ‘Prakasham Parathunna Oru Penkutty’, ‘Oru Kathakrithu Kurishil’, ‘Makhan Singhinte Maranam’, ‘Veedu Nashtapetta Kutti’, ‘Kalabhariavan’, ‘Nalinakanthi’, ‘Sayvinte Naya’, ‘Gouri’ and ‘Kadal’. He has won several honours including Ezhuthachan Prize, Vallathol Award, Vayalar Award, Mathrubhumi Literary Award, Lalithambika Antharjanam Award, Muttathu Varkey Award, Padmarajan Award, Chanthu Menon Award, Kakkanadan Award, ONV Award, and C V Kunjiraman Award.
കഥയുടെ കാലഭൈരവന്‍. സ്‌നേഹാര്‍ദ്രമായ ജീവിതവും ഭാഷയും പത്മനാഭന്റെ കഥകളെ കലാതിവര്‍ത്തിയാക്കുന്നു. 1931-ല്‍ കണ്ണൂരിനടുത്ത പള്ളിക്കുന്നില്‍ ജനിച്ചു. അമ്മ: ദേവകി എന്ന അമ്മുക്കുട്ടി; അച്ഛന്‍: പുതിയിടത്ത് കൃഷ്ണന്‍ നായര്‍. ഭാര്യ: പരേതയായ കെ.ടി. ഭാര്‍ഗവി. 1948-ല്‍ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ എന്നീ ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, ഒരു കഥാകൃത്ത് കുരിശില്‍, മഖന്‍ സിംഗിന്റെ മരണം, ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികള്‍, സാക്ഷി, ഹാരിസണ്‍ സായ്വിന്റെ നായ, വീടു നഷ്ടപ്പെട്ട കുട്ടി, കാലഭൈരവന്‍, നളിനകാന്തി, ഗൗരി, കടല്‍, പത്മനാഭന്റെ കഥകള്‍, പള്ളിക്കുന്ന് തുടങ്ങിയവ ടി. പത്മനാഭന്റെ പ്രധാന രചനകളാണ്. എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, ചന്തുമേനോന്‍ പുരസ്‌കാരം, കാക്കനാടന്‍ പുരസ്‌കാരം, സി.വി. കുഞ്ഞുരാമന്‍ അവാര്‍ഡ്, ഒ.എന്‍.വി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.