T. N. Seema

T. N. Seema is a social worker, teacher, and politician. She is the Executive Vice-Chairperson of the Haritha Keralam Mission. Seema was elected to Rajya Sabha in April 2010. She has been an editor of a women's monthly, "Sthreesabdam" as a member of the State Executive Committee of Kudumbashree Poverty Alleviations Mission, Kerala. Some of her notable publications are 'Women and Local Planning', 'Equality in Development', 'Gender Status Study' and 'Neighbourhood Collective'.

ബാലതാരം. മാളികപ്പുറം, ടീച്ചര്‍, മിന്നല്‍ ഹരിതകേരളം മിഷന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍. 1963ല്‍ എറണാകുളത്ത് ജനനം. സി.വി.രാമന്‍പിള്ളയുടെ ചരിത്ര നോവലുകളെ ആസ്പദമാക്കിയുള്ള ഗവേഷണത്തിനു കേരള സര്‍വകലാശാലയില്‍നിന്നു ഡോക്റ്ററേറ്റ്. കേരളത്തിലെ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ജനകീയാസൂത്രണ, സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്ഥാന ജെന്‍ഡര്‍ അഡൈ്വസറ ബോര്‍ഡ് മെമ്പര്‍, കുടുംബശ്രീ മിഷന്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സ്ത്രീശാക്തീകരണം, ലിംഗപദവി, വികസനം, മാധ്യമപഠനം, തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച വനിതാ ശാക്തീകരണ പരിശീലനത്തിനായുള്ള പുസ്തകങ്ങള്‍, സ്ത്രീശബ്ദം മുതലായ മാസികകളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഹൃദയഗവേഷണം (കവിതാസമാഹാരം, 2012), പ്രാദേശികാസൂത്രണവും സ്ത്രീകളും (1997), ആഗോളവല്‍ക്കരണവും സ്ത്രീകളും (2005),സ്ത്രീകള്‍ക്ക് മേല്‍ ഒരു യുദ്ധം നടക്കുന്നുണ്ട്; (2015) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങള്‍. 2010 മുതല്‍ ആറു വര്‍ഷം കേരളത്തില്‍ നിന്ന് രാജ്യസഭാംഗം ആയിരുന്നു. ഭക്ഷ്യം- പൊതുവിതരണം, ആരോഗ്യം, സ്ത്രീശാക്തീകരണം, ഓഫീസ് ഓഫ് പ്രോഫിറ്റ്, എം.പി. മാരുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങിയ പാര്‍ലമെന്റ് സ്ഥിരം സമിതികളിലും ലൈബ്രറികമ്മിറ്റിയിലും, സിവില്‍ വ്യോമയാന വകുപ്പിന്റെ കൂടിയാലോചന സമിതിയിലും അംഗമായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കേരളം സംസ്ഥാന കണ്‍സല്‍റ്റേറ്റിവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.മുരളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.