T D Ramakrishnan

T D Ramakrishnan is a noted novelist, short story writer and translator. Hailing from Thrissur, he started his career as a railway ticket collector in Salem in 1981.

He voluntarily retired as a chief controller in 2016 to focus on writing. He has close connection with Tamil literature as he spent most of his official life in Tamil Nadu.

Alpha, Francis Itty Cora, Sugandhi Enna Andal Devanayaki and Mama Africa are the novels he penned. Sirajunnisa is his collection of stories. He has also translated into Malayalam the Tamil books ‘Kshobasakthiyude Mm’ and ‘Charu Nivedithayude Thappu Thalangal’.

He is the recipient of Kerala Sahitya Akademi Award, Kovilan Memorial Novel Award, K. Surendran Novel Award, A P Kalakkad Award, Vayalar Award, Malayattoor Award, E K Divakaran Potti Award for best translator in 2007 and Nalli-Thisai Ettum Translation Award among others.

നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകനുമാണ് ടി. ഡി. രാമകൃഷ്ണന്‍. 1961-ല്‍ തൃശൂര്‍ ജില്ലയിലെ എയ്യാലില്‍ ജനിച്ചു. അച്ഛന്‍ ദാമോദരന്‍ ഇളയത്. അമ്മ ശ്രീദേവി അന്തര്‍ജ്ജനം. 1981-ല്‍ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചിഫ്കണ്‍ട്രോളര്‍ സ്ഥാനത്ത നിന്ന് സ്വയം വിരമിച്ചു. ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമാ ആഫ്രിക്ക, അന്ധര്‍-ബധിരര്‍-മൂകര്‍, പച്ച-ചുവപ്പ്-മഞ്ഞ എന്നീ നോവലുകള്‍ എഴുതിയിട്ടുണ്ട്. സിറാജുന്നീസ ടി.ഡിയുടെ കഥാസമാഹാരമാണ്. ക്ഷോഭാശക്തിയുടെ മ്, ചാരുനിവേദിതയുടെ തപ്പുതാളങ്ങള്‍ എന്നീ കൃതികള്‍ തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കോവിലന്‍ സ്മാരക നോവല്‍ പുരസ്‌കാരം, കെ. സുരേന്ദ്രന്‍ നോവല്‍ പുരസ്‌കാരം, എ. പി. കളയ്ക്കാട് പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.