Suvrutha Kumar S

Suvrutha Kumar S is a Sub-inspector who is heading the Anti-Narcotics Squad in Thrissur City Police, Kerala. He has taken participated in numerous narcotic busts. He is the recipient of several recognitions for excellent service including a police medal from the Chief Minister.

തൃശൂര്‍ സിറ്റി പോലീസിലെ ലഹരി വിരുദ്ധ സ്‌കോഡിന് നേതൃത്വം നല്‍കിവരുന്ന സബ് ഇന്‍സ്‌പെക്ടര്‍. തൃശൂര്‍ സിറ്റി പോലീസിന്റെ സോഷ്യല്‍ മീഡിയയിലൂടെ MDMA എന്ന സിന്തറ്റിക്ക് മയക്കുമരുന്നിനെ പറ്റിയുള്ള ബോധവത്കരണ വീഡിയോ നാട്ടിലും വിദേശത്തും വൈറലായ ഒന്നായിരുന്നു. ഈ വീഡിയോക്ക് വണ്‍ മില്ല്യണിലധികം വ്യൂവേഴ്‌സ് ഉണ്ടാകുകയും, ഈ വീഡോയോവിന്റെ ശബ്ദരേഖ ദുബായ് റേഡിയോ പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. സര്‍വീസിനുള്ളില്‍ ഇതുവരെയായി 300 കിലോയിലധികം കഞ്ചാവ്,8 കിലോയോളം ഹാഷിഷ് ഓയില്‍,1 കിലോക്കടുത്ത് MDMA, ½ കിലോക്കടുത്ത് ചരസ്, 1300 ampule, 50 ഓളം LSD എന്നീ മാരകമായ ലഹരി മരുന്നുകള്‍ കണ്ടെടുക്കുന്നതില്‍ അംഗമാകാന്‍ സാധിച്ചിട്ടുണ്ട്. 2006 ല്‍ സുത്യര്‍ഹ സേവനത്തിനായി മുഖ്യമന്ത്രിയില്‍ നിന്നും പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള 340 തോളം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.