Subhash chandran

Novelist and short story writer is the Chief Sub-editor of ‘Mathrubhumi Weekly’. He is the first writer to win Kerala Sahitya Akademi Award for both his debut short story collection ‘Ghatikarangal Nilaykkunna Samayam’ and the debut novel ‘Manushyanu Oru Aamukham’. He was honoured with many awards including Kerala Sahitya Akademi Award, Kendra Sahitya Akademi Award, Vayalar Award, V P Sivakumar-Keli Award, Odakkuzhal Award, Kovilan Award, and Crossword Book Award. His major works are ‘Ghatikarangal Nilakkunna Samayam’, ‘Parudeesa Nashtam’, ‘Thalpam’, ‘Manushyanu Oru Aamukham’, ‘Bloody Mary’, ‘Vihitham’, ‘Madhyeyingane’, ‘Kaanunnanerathu’ and ‘Das Capital’.

മലയാളത്തിലെ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തും. 1972ല്‍ ആലുവക്കടുത്ത് കടുങ്ങലൂരില്‍ ജനിച്ചു. അച്ഛന്‍: ചന്ദ്രശേഖരന്‍ പിള്ള, അമ്മ: പൊന്നമ്മ. എറണാകുളം സെയ്ന്റ് ആല്‍ബേര്‍ട്‌സ്, മഹാരാജാസ് കോളേജ്, ലോ കോളേജ്, ഭാരതീയവിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ജയശ്രീ, മക്കള്‍ : സേതുപാര്‍വതി, സേതുലക്ഷ്മി. ഘടികാരങ്ങള്‍ നിലക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, കഥകള്‍ എന്നീ ചെറുകഥാസമാഹാരങ്ങളും മനുഷ്യന് ഒരു ആമുഖം, സമുദ്രശില എന്നീ നോവലുകളും മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍, പാഠപുസ്തകം, കാലാതിവര്‍ത്തനം എന്നീ സ്മരണകളും കണ്ണാടിമാളിക, ഗോലിയും വളപ്പൊട്ടും, മന്ത്രമോതിരം, പണവും അര്‍പ്പണവും, സ്‌നേഹത്തിന്റെ ചിറകുകള്‍, സ്വര്‍ണജാലകങ്ങളുള്ള വീട് എന്നീ ബാലസാഹിത്യരചനകളും പുറത്തിറങ്ങിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്‌കാരം, അങ്കണം-ഇ.പി. സുഷമ അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌ക്കാരം തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സുഭാഷ് ചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് സബ്ബ് എഡിറ്ററാണ്.