Stephen Devassy
Stephen Devassy is an Indian musician hailing from Kerala. is the founder of Musik Lounge, an audio technology school and studio in Chennai. Stephen, who started performing at a young age, has done music arrangements for many films. He got the certificate of participation in 2019 from Guinness World Records for working on the music of the longest documentary film "100 years of Chrysostom" which entered Guinness World Records. He has done the music arrangement for many films including 'Majaa', 'Thambi', 'Nammal' and 'Azhagiya Thamizh Magan.
ഇന്ത്യന്‍ സംഗീതജ്ഞന്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 1981 ഫെബ്രുവരി 23- ന് ജനിച്ചു. ലെസ്ലി പീറ്റര്‍ ആണ് സംഗീതത്തില്‍ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തുശ്ശൂര്‍ ചേതന മ്യൂസിക് അക്കാഡമിയില്‍ പിയാനോ കോഴ്‌സിന് ചേര്‍ന്നു. ഇവിടെ നിന്നും ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്‌സില്‍ പിയാനോ 8 - ആം ഗ്രേഡ് ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. ഈ സ്‌കോര്‍ ഏഷ്യയിലെ തന്നെ റെക്കോര്‍ഡ് ആണ്. 18-ആം വയസ്സില്‍ ഗായകന്‍ ഹരിഹരന്റെ ട്രൂപ്പില്‍ അംഗമായി. തുടര്‍ന്ന് എല്‍. സുബ്രഹ്‌മണ്യം, ശിവമണി, സാക്കിര്‍ ഹുസൈന്‍, അംജദ് അലിഖാന്‍, എ.ആര്‍. റഹ്‌മാന്‍, യു ശ്രീനിവാസ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 19-ആം വയസ്സില്‍ ഗായകന്‍ ഫ്രാങ്കോ ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവന്‍ എന്ന മ്യൂസിക് ബാന്‍ഡിനു രൂപം നല്‍കി. ഗോസ്‌പെല്‍ റോക്ക് ബാന്‍ഡിന്റെ റെക്‌സിലെ കീബോര്‍ഡിസ്റ്റാണ് ഇദ്ദേഹം. ടൊറൊന്റോയില്‍ വെച്ച് ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോണ്‍ഫറന്‍സില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്‌സ് ബാന്‍ഡ് നൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മുന്‍പില്‍ സംഗീതം അവതരിപ്പിച്ചു. യമഹ ഇന്‍സ്ട്രുമെന്റ് കമ്പനി സ്റ്റീഫന്‍ ദേവസ്സിയെ ഔദ്യോഗിക കീബോര്‍ഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നല്‍കി.