Sreekumaran Thampi

Poet, lyricist, producer, music composer and director. An engineering graduate, Sreekumaran Thampi worked as an assistant town planner in Kozhikode. His debut collection of poetry was published in 1960. He penned songs for Akashavani Thiruvananthapuram and Madras stations. His selected 1001 songs were published as a book titled ‘Hridayasarass’. He penned lyrics for over 270 movies. He also wrote the story for 40 films and the screenplay for 85 films, directed 30 movies and produced 25 movies. He won several awards including J C Daniel Award, Kerala State Film Award for lyricist, Kerala State Film Award for popular movie, Film Fans Award, Film Critics Award, Filmfare Award, Prem Nazir Award, Mooloor Award, Krishnageethi Award, and Thakazhi Award. Works include ‘Kakkathampuratti’, ‘Kuttanadu’, ‘Engineerude Veena’, ‘Neelathamara’, ‘En Makan Karayumbol’ and ‘Seershakamaillatha Kavithakal’. He also penned the book ‘Cinema-Kanakkum Kavithayum’ which won the national award for the best book on cinema.

കവി, നോവല്‍ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍.1940 മാര്‍ച്ച് 16 ന് ജനനം. എഞ്ചിനീയറുടെ വീണ, നീലത്താമര, എന്‍ മകന്‍ കരയുമ്പോല്‍, ശീര്‍ഷകമില്ലാത്ത കവിതകള്‍ തുടങ്ങി നാലോളം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥ മാതൃഭൂമി ബുക്‌സിലൂടെ പുറത്തുവന്നിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കാക്കത്തമ്പുരാട്ടി, കുട്ടനാട് തുടങ്ങിയ രണ്ട് നോവലുകളും ശ്രീകുമാരന്‍ തമ്പി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (മികച്ച ഗാനരചയിതാവ്), ജെ സി ഡാനിയേല്‍ പുരസ്‌കാരം (സംസ്ഥാനത്തെ സിനിമ മേഖലയിലെ ഉന്നത പുരസ്‌കാരം) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.