വടവട്ടത്തു പ്രഭാകരമേനോന്റെയും കുറുപ്പത്ത് സീതാദേവിയുടെയും മകളായി കൊച്ചിയില്‍ ജനനം. ഇക്കണോമിക്സില്‍ ബിരുദം, ഹിന്ദി വിശാരദ്. ചെറുകഥാസമാഹാരങ്ങള്‍, ലഘുനോവലുകള്‍, ജീവചരിത്രങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മുപ്പത്തിയഞ്ചോളം പുസ്തകങ്ങള്‍. ഏറ്റവും പുതിയ പുസ്തകങ്ങള്‍: ഭാരതത്തിലെ ഋഷികവികള്‍, മാള്‍ മുതല്‍ മറൈന്‍ഡ്രൈവ് വരെ, Himalayan Odessey (എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ) – പെന്‍ഗ്വിന്‍ ഇന്ത്യ.