Siddque
Siddique is an Indian actor and producer, who works mainly in Malayalam cinema. Along with appearing in over 350 Malayalam films, he has also acted in a few Tamil, Telugu and Hindi language films. He is known for having played a wide range of starring and supporting roles, including comic characters, romantic leads, anti-heroes and villains. Some of his notable films are 'New Delhi', 'Nidrayil Oru Rathri', 'In Harihar Nagar' and 'Ustad Hotel'. He has received several awards including Kerala State Film Awards, Kerala Film Critics Award, SIIMA and Vanitha Film Awards.
മലയാള ചലച്ചിത്രങ്ങളില്‍ ഹാസ്യ- സ്വഭാവ നടന്‍. 1962 ഒക്ടോബര്‍ ഒന്നിന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം സൗദിയില്‍ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് വിളി വരുന്നത് . കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞ് സംവിധായകന്‍ തമ്പി കണ്ണന്താനം ആ നേരം അല്‍പ്പദൂരം എന്ന സിനിമയിലേക്ക് വിളിക്കുകയായിരുന്നു. മലയാള സിനിമയില്‍ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കള്‍ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ നായകന്‍മാരായി അഭിനയിച്ച് 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ വന്‍ വിജയം മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സിദ്ദിഖിന് സഹായകരമായി. തുടര്‍ന്ന് തിലകന്‍, മുകേഷ്, ഭീമന്‍ രഘു, ഇന്നസെന്റ് എന്നിവര്‍ അഭിനയിച്ച ഗോഡ്ഫാദറും വന്‍ വിജയമായതോടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി സിദ്ദിഖ് മാറി. സുരേഷ് ഗോപി നായകനായി അഭിനയിച്ച ലേലം, ക്രൈം ഫയല്‍ എന്നീ സിനിമകളിലെ സപ്പോര്‍ട്ടിംഗ് റോളുകള്‍ ചെയ്ത് കൊണ്ട് വീണ്ടും മുഖ്യധാര സിനിമകളുടെ ഭാഗമായി മാറിയ സിദ്ദിഖ് 2000-ത്തില്‍ റിലീസായ സത്യമേവ ജയതെ എന്ന സിനിമയിലെ ക്രൂരനായ വില്ലനായി അഭിനയിച്ചു കൊണ്ട് തനിക്ക് ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ചു.വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള റേഞ്ചുള്ള നടന്‍മാരിലൊരാളാണിദ്ദേഹം. മലയാളത്തില്‍ ഇതുവരെ 300 സിനിമകളില്‍ അഭിനയിച്ച സിദ്ദിഖ് രഞ്ജിത്ത് സംവിധാനം ചെയ്ത് 2002-ല്‍ റിലീസായ നന്ദനം എന്ന സിനിമ നിര്‍മ്മിച്ച് കൊണ്ട് സിനിമാ നിര്‍മ്മാണ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു.