Shabitha
Shabitha is an author, translator, scriptwriter and journalist from Kerala. She translated the autobiography and memoirs of Padmasree Sudhamurthy into Malayalam. Some of her notable publications are geetanjali,arundhakkani(novels) molappamb and mandakraanthamabhanathathagam(short story). Her debut film )script) 'Pullu' received many awards. Kalamandalam Saraswati's autobiography Saraswatham is prepared by Shabitha for Mathrubhumi Books.
കോഴിക്കോട് അത്തോളി മുണ്ടികണ്ടി ഉഷാദേവിയുടെയും ബാലുശ്ശേരി പുതിയേടത്ത് ബാലന്‍ നായരുടെയും മകള്‍. അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.ഫില്‍, മലയാളം, ജേണലിസം എന്നിവയില്‍ മാസ്റ്റര്‍ ബിരുദം. ഗീതാഞ്ജലി, അരുന്ധക്കനി എന്നീ നോവലുകളും മൊലപ്പാമ്പ് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ കഥകളും സുധാമൂര്‍ത്തിയുടെ ആത്മകഥയും ഓര്‍മക്കുറിപ്പുകളുടെ സമാഹാരവും വിവര്‍ത്തനം ചെയ്തു. കഥയും തിരക്കഥയും നിര്‍വഹിച്ച പുള്ള് എന്ന സിനിമ നിരവധി പുരസ്‌കാരങ്ങള്‍ നേടി. മാതൃഭൂമിയില്‍ സബ് എഡിറ്റര്‍.