Satyan Anthikad

Known for his realistic movies in the backdrop of Kerala village, he entered the film industry in 1973. He has directed over 50 movies including ‘Nadodikkattu’, ‘Pappan Priyappetta Pappan’, ‘T P Balagopalan MA’, ‘Pattanapravesham’, ‘Thalayanamanthram’, ‘Veendum Chila Veettukaryangal’ and ‘Njan Prakashan’. He has also penned lyrics for movies like ‘Pattanathil Sundaran’, ‘Kurukkante Kalyanam’ and ‘Thooval Kottaram’. Works: ‘Athmavinte Adikkurippukal’, ‘Bhagyadevatha’ and ‘Snehaveedu’.

ശ്രദ്ധേയനായ സംവിധയകനും എഴുത്തുകാരനും. 1954- ല്‍ തൃശ്ശൂര്‍ ജില്ലയില്‍ ജനനം. കുറുക്കന്റെ കല്യാണം, പട്ടണ പ്രവേശം, വരവേല്‍പ്പ് ,സന്ദേശം, നാടോടിക്കാറ്റ്, , ടി.പി.ബാലഗോപാലന്‍ എം.എ., വരവേല്പ്, കളിക്കളം, പുതിയ തീരങ്ങള്‍ എന്നിവ സംവിധാനം ചെയ്ത പ്രശസ്തസിനിമകളാണ്. ഈശ്വരന്‍ മാത്രം സാക്ഷി, പോക്കുവെയിലിലെ കുതിരകള്‍, ആത്മാവിന്റെ അടിക്കുറിപ്പുകള്‍, ഓര്‍മകളുടെ കുടമാറ്റം, ശേഷം വെള്ളിത്തിരയില്‍, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.