Sangeetha Srinivasan
Sangeetha Sreenivasan is a Novelist and translator. She is the First Indian translator of Elena Ferrante.
നോവലിസ്റ്റും, ബാലസാഹിത്യകാരിയും, വിവര്‍ത്തകയും, അദ്ധ്യാപികയും. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്നു. ഇറ്റാലിയന്‍ എഴുത്തുകാരിയായ എലേന ഫെറാന്റെയുടെ 'ദ ഡെയ്‌സ് ഓഫ് അബാന്‍ഡ്‌മെന്ററ്' എന്ന നോവലിന്റെ വിവര്‍ത്തനമായ 'ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍ക്ക്' വിവര്‍ത്തനത്തിനുള്ള 2020 ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മുഖം മറച്ചു വച്ച് തൂലികാ നാമം കൊണ്ട് ലോകസാഹിത്യത്തില്‍ ചര്‍ച്ചാവിഷയമായ എലേന ഫെറാന്റെയുടെ ഇന്ത്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യകൃതികൂടിയാണ് 'ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍'. പ്രശസ്ത സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്റെ മകളാണ്. ഇംഗ്ലിഷ് കഥകളടങ്ങിയ 'പെന്‍ഗ്വിന്‍ ഹൂ ലോസ്റ്റ് ദ മാര്‍ച്ച് 'എന്ന സമാഹാരത്തിലൂടെയാണ് സാഹിത്യരംഗത്ത് എത്തിയത്. വെള്ളിമീന്‍ ചാട്ടം, അപരകാന്തി, ആസിഡ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാറ്റൂര്‍ പ്രൈസ് 2015, അക്ഷരസ്ത്രീ സാഹിത്യപുരസ്‌കാരം 2016 ,തോപ്പില്‍ രവി പുരസ്‌കാരം 2017 , നൂറനാട് ഹനീഫ് സാഹിത്യപുരസ്‌കാരം 2017 തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.