Sabu Cyril
Sabu Cyril is an Indian film production designer. Having worked in 116 feature films and 2500 ad films. He has won four National Film Awards for Best Production Design, four state awards, six Filmfare Award for Best Art Direction, five International Indian Film Academy Awards, and many other awards. His work in Bahubali won him international recognition. He did art direction for many films including 'Iyer the Great', 'Chandralekha', 'Aśoka' and 'Om Shanti Om'.
ഇന്ത്യൻ ചലച്ചിത്ര കലാ സംവിധാന രംഗത്തെ മലയാളി സാന്നിധ്യം. 1988 ൽ കലാ സംവിധാന രംഗത്തേക്ക് കടന്നു വരികയും വിവിധ ഭാഷകളിലായി 2500 ൽപരം പരസ്യചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ, കഥാ പരമ്പരകൾ എന്നിവയ്ക്ക് കലാസംവിധാനം നിർവഹിച്ചു. ' അയ്യർ ദി ഗ്രേറ്റ്', ' അമരം', 'ദ്രുവം', ' മിന്നാരം', ‘ഓം ശാന്തി ഓം', ' ബാഹുബലി' 1 & 2, ' ആർ. ആർ. ആർ'- കലാസംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാരം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, നന്തി പുരസ്‌കാരം തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയർ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു.