S Sitara

Sithara S is an Indian writer and translator from Kerala. In her short stories and novels, she has highlighted women's issues, gender conflict and lesbian rights. He is one of the leading contemporary women writers from Kerala. She has written several best-selling books in Malayalam which include "Kathakal", "Idam", "Veshappakarcha" and "Ushnagrahangalude Sneham". he won Sahitya Akademi Golden Jubilee Award for her contributions to Indian literature in 2004.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരി. കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്കയില്‍ നിരൂപകനും നാടകകൃത്തുമായ എന്‍.ശശിധരന്റെയും സുശീലയുടെയും മകളായി 1976 മേയ് 8-ന് ജനനം. കാറഡുക്ക ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ജേര്‍ണലിസത്തില്‍ ഡിപ്ലോമയും. വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങി. ഹൈസ്‌കൂള്‍, കോളേജ്, സര്‍വ്വകലാശാലാ തലങ്ങളില്‍ നിരവധി മത്സരങ്ങളില്‍ സമ്മാനാര്‍ഹയായി. കഥകളും, കവിതകളും എഴുതുന്നു. അഗ്‌നിയും കഥകളും, വേഷപ്പകര്‍ച്ച, നൃത്തശാല, ഇടം, മോഹജ്വാല, കറുത്ത കുപ്പായക്കാരി എന്നിവയാണ് കഥാസമാഹാരങ്ങള്‍. മികച്ച കഥയ്ക്കുള്ള ന്യൂഡല്‍ഹിയിലെ കഥാ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി നല്‍കുന്ന ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്റ് പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.