കവി. 1965ല്‍ കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനനം. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്നു. കറുത്ത കല്ല്, മീന്‍കാരന്‍, ഐഡന്റിറ്റി കാര്‍ഡ്, ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, മഞ്ഞ പറന്നാല്‍ എന്നിവയാണ് പ്രധാനകാവ്യസമാഹാരങ്ങള്‍. കേരള സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.