Rasa Bugavičute-Pēce
Born in 1988, Latvian playwright, dramatist and author Rasa Bugavičute-Pēce won the Latvian prize for literature in 2020, for her novel The Boy Who Saw in the Dark (2019), which was based on disability among children. This novel was also nominated for the European Union Prize for Literature. Her plays have earned critical acclaim from national and international audiences. Apart from organising a number of local and international workshops on the art of drama, she has also written scripts for films, television and radio. Rasa, who is currently pursuing PhD at the Latvian academy of culture, is also a resident playwright in the city theatre at Liepaja, Latvia
ലാത്വിയന്‍ നാടകകൃത്തും എഴുത്തുകാരിയും. ലാത്വിയായിലെ റിഗയില്‍ 1988 ജനുവരി 25 ന് ജനനം. നാടകകലയും സാംസ്‌കാരിക മാനേജ്‌മെന്റിലും ക്രിയേറ്റീവ് റൈറ്റിംഗിലും ബിരുദം. 2011 മുതല്‍ 2015 വരെ ലാത്വിയന്‍ നാടകകൃത്തുക്കളുടെ സംഘത്തിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതല്‍ ലീപാജ തിയേറ്ററിലെ നാടകകൃത്ത്. ലാത്വിയന്‍ നാഷണല്‍ തിയേറ്റര്‍, ഡെയ്ല്‍സ് തിയേറ്റര്‍, ഡേര്‍ട്ടി ഡീല്‍ ടീട്രോ എന്നിവയുള്‍പ്പെടെ നിരവധി തിയേറ്ററുകളില്‍ റാസ ബുഗാവിക്യുട്ടുവിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിനിമകള്‍, ടെലിവിഷന്‍, റേഡിയോ എന്നിവയ്ക്കായി സ്‌ക്രിപ്റ്റുകള്‍ എഴുതിയിട്ടുണ്ട്.
മൈ നെയിം ഈസ് ക്ലിംപ ആന്‍ഡ് ഐ ലൈക്ക് എവെരിതിംഗ്, ദി ബോയ് ഹു സോ ഇന്‍ ദി ഡാര്‍ക്ക് എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്. ദി ബോയ് ഹു സോ ഇന്‍ ദി ഡാര്‍ക്ക് എന്ന നോവല്‍ സാഹിത്യത്തിനുള്ള യൂറോപ്യന്‍ യൂണിയന്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. യുവ വായനക്കാര്‍ക്കുള്ള സാഹിത്യത്തിനുള്ള പ്രധാന ലാത്വിയന്‍ സമ്മാനം ദി ബോയ് ഹു സോ ഇന്‍ ദി ഡാര്‍ക്കിന് ലഭിച്ചു.