Ramesh Pisharadi

Ramesh Pisharody is an actor, film director, Indian stand-up comedian and impressionist from Kerala. He joined the mimicry troupe Cochin Stallions when it was formed in 2000 and worked for four years and also made his television debut in 2000 in an Onam-special program on Asianet. He debuted as a film actor through Positive in a prominent supporting role. His first leading role was in the comedy film Kappal Muthalaali in 2009. Some of his notable films include 'Celluloid', 'Left Right Left', 'Immanuel' and 'Amar Akbar Anthony'.

അഭിനേതാവും സംവിധായകനും കൊമേഡിയനും സ്റ്റേജ് ആര്‍ട്ടിസ്റ്റും. 1983 ഏപ്രില്‍ 5 ന് ജനനം. 2008 ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് കടന്നുവന്നു. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിന്‍ സ്റ്റാലിയന്‍സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്നു. മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. കപ്പല്‍ മുതലാളി, മഹാരാജ ടാക്കീസ്, കില്ലാടി രാമന്‍, വീരപുത്രന്‍, കള്ളന്റെ മകന്‍, ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ, മാന്ത്രികന്‍, സെല്ലുലോയിഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചിരി പുരണ്ട ജീവിതങ്ങള്‍ എന്ന പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.