Rafeeq Ahamed
Rafeeq Ahmed is a Malayalam poet, lyricist and novelist from Kerala. He started his film career through the 1999 film 'Garshom'. With more than 600 songs in his credit, Rafeeq Ahamed is regarded by one source as the most successful and critically acclaimed lyricist of contemporary Malayalam cinema. He has won the Kerala Sahitya Akademi Award for Poetry and is a five-time winner of the Kerala State Film Award for Best Lyrics.
കവി, ഗാനരചയിതാവ്. തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ 1961 ഡിസംബര്‍ 17ന് ജനനം. പിതാവ്: സയ്യിദ് സജ്ജാദ് ഹുസൈന്‍. മാതാവ്: തിത്തായിക്കുട്ടി. പെരുമ്പിലാവ് എല്‍.എം.യു.പി. സ്‌കൂള്‍, ടി.എം. ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് സര്‍വീസില്‍ ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു.
സ്വപ്നവാങ്മൂലം, പാറയില്‍ പണിഞ്ഞത്, ആള്‍മറ, ചീട്ടുകളിക്കാര്‍, ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാല്‍, റഫീക്ക് അഹമ്മദിന്റെ കവിതകള്‍ തുടങ്ങിയ കവിതസമാഹാരങ്ങള്‍. 'അഴുക്കില്ലം' എന്ന നോവല്‍. സിനിമാഗാനങ്ങളുടെ സമാഹാരമായ 'റഫീഖ് അഹമ്മദിന്റെ ചലച്ചിത്രഗാനങ്ങള്‍'. 'പാട്ടുവഴിയോരത്ത്' എന്ന ആത്മഭാഷണം.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ റഫീഖ് അഹമ്മദിനെ തേടിയെത്തിയിട്ടുണ്ട്. ഗാനരചനയ്ക്ക് നാലു തവണ സംസ്ഥാന അവാര്‍ഡ്.