Preeti Das
Preeti Das is an Indian Journalist, stand-up comedian and Actor. She is the first woman stand-up comedian in Gujarat and has been doing stand-up comedy for over 12 years now. She worked as a journalist for Aaj Tak, Indian Express and DNA. She also headed the communication team at ActionAid International's Tsunami Project, was a radio jockey with Radio Mirchi, Additional Director at Karnavati University's department of Mass Communication and Liberal Arts and was a qualitative market researcher. She won the Ladlee Media Award for Investigative Journalism in India( first in the Western zone and then in Asia) in 2015-16 for her series of stories on gang rape victims. She has trained and curated stand-up comedy shows in Ahmedabad in which she got the women bootleggers, sex workers and ASHA workers to do stand-up comedy and tell their stories.
ഇന്ത്യൻ ജേണലിസ്റ്റും സ്റ്റാന്‍ഡ്-അപ്പ് കോമേഡിയനും അഭിനേതാവുമാണ്പ്രീ തി ദാസ്. ഗുജറാത്തിലെ ആദ്യത്തെ വനിതാ സ്റ്റാൻഡ്-അപ്പ് കോമേഡിയന്‍ ആയ ഇവർ 12 വർഷത്തിലേറെയായി സ്റ്റാൻഡ്-അപ്പ് കോമഡി ചെയ്യുന്നു. ആജ് തക്, ഇന്ത്യൻ എക്സ്പ്രസ്, ഡിഎൻഎ എന്നിവയിൽ പത്രപ്രവർത്തകയായി സേവനം അനുഷ്ഠിച്ചു. ആക്ഷൻ എയ്ഡ് ഇന്റർനാഷണലിന്റെ സുനാമി പ്രോജക്റ്റിലെ കമ്മ്യൂണിക്കേഷൻ ടീമിന്റെ തലവനായിരുന്ന പ്രീതി ദാസ് റേഡിയോ മിർച്ചിയുടെ റേഡിയോ ജോക്കിയും കർണാവതി യൂണിവേഴ്‌സിറ്റിയിലെ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ്
ലിബറൽ ആർട്‌സ് വിഭാഗത്തിലെ അഡീഷണൽ ഡയറക്ടറുമായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായവരെക്കുറിച്ചുള്ള ഇവരുടെ കഥകളുടെ പരമ്പരയ്ക്ക് 2015-16 ൽ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനുള്ള ലാഡ്‌ലീ മീഡിയ അവാർഡ് ലഭിച്ചു. അഹമ്മദാബാദിൽ സ്റ്റാൻഡ്-അപ്പ് കോമഡി ഷോകളുടെ പരിശീലകയായും ക്യുറേറ്ററായും പ്രവർത്തിക്കുന്നു. കൂടാതെ സ്ത്രീ ബൂട്ട്‌ലെഗർമാർ, ലൈംഗികത്തൊഴിലാളികൾ, ആശാ വർക്കർമാർ എന്നിവരെ സ്റ്റാൻഡ്-അപ്പ് കോമഡി ചെയ്യിക്കാനും അവരുടെ കഥകൾ പറയുവാനും ഉള്ള പ്രോല്‍സാഹനവും പ്രചോദനവും പ്രീതി ദാസ് നൽകി.