Prabha Varma
Prabha Varma is a poet, lyricist, journalist and television presenter from Kerala. His poems are composed of a confluence of tradition and modernity. They have soft romantic emotions, a plethora of poetic images, original and innovative narrative skills, philosophical insights, and a deep understanding of the meaning of life. His multi-faceted littérateur has published ten collections of poems, three novels in verse, six books on the contemporary socio-political milieu and literature, six collections of essays in criticism, a study on media, a travelogue and a novel in English. Some of his notable publications are 'Souparnika', 'Arkkapoornima', 'Aparigraham' and 'Ponninkoluss'. He has received several awards including Kerala Sahitya Akademi Award, Kendra Sahitya Akademi Award, P. Kunhiraman Nair Award, and Ulloor Award.
കവി, മാധ്യമപ്രവര്‍ത്തകന്‍. അച്ഛന്‍: ടി.കെ. നാരായണന്‍ നമ്പൂതിരി. വിദ്യാഭ്യാസം: എം.എ., എല്‍.എല്‍.ബി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, മഹാകവി പി-ഉള്ളൂര്‍-ചങ്ങമ്പുഴ അവാര്‍ഡുകള്‍ എന്നിവയടക്കം കാവ്യരംഗത്ത് മുപ്പതോളം പുരസ്‌കാരങ്ങള്‍. മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സ്‌റ്റേറ്റ് ഗവണ്‍മെന്റ് അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഈരണ്ടുവട്ടം. നാടകഗാനരചനയ്ക്കുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌റ്റേറ്റ് ഗവണ്‍മെന്റ് അവാര്‍ഡ്, മീഡിയാട്രസ്റ്റ് അവാര്‍ഡ്, ഇന്‍ഡിവുഡ് മീഡിയ അവാര്‍ഡ്, മികച്ച ഇംഗ്ലീഷ് ഫീച്ചറിനുള്ള മാധവന്‍കുട്ടി അവാര്‍ഡ്, കെ.സി. സെബാസ്റ്റിയന്‍ അവാര്‍ഡ് തുടങ്ങിയവ മാധ്യമരംഗത്ത്. ഒരു വ്യാഴവട്ടക്കാലം പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ദോഹാ സമ്മേളനത്തില്‍ 'ആധുനിക മുതലാളിത്തവും ജനാധിപത്യവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി, കൈരളി-പീപ്പിള്‍ ടിവിയില്‍ ന്യൂസ് ഡയറക്ടര്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തനം. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്.