P Vijayan IPS
P Vijayan is the Inspector General of Police. He is the founder and chief architect of the Student Police Cadet Project, a youth development initiative. He initiated an innovative ""Punyam Poonkavanam"" project to promote waste cleanup at the Sabarimala pilgrimage site and a Traffic Safety & Learning Centre at Thrissur. He is also the founder of the Police Youth Football Academy in Thrissur and Thiruvananthapuram.
1999 ബാച്ച് ഐ.പി.എസ് ഓഫീസറായ പി.വിജയന്‍ നിലവില്‍ കോസ്റ്റല്‍ പോലീസിന്റെ ചുമതലയുള്ള ഐ.ജിയാണ്. റെയില്‍വേ ഡി.ഐ.ജി, പോലീസ് കമ്മീഷണര്‍ എന്ന നിലകളിലും പ്രവര്‍ത്തിച്ചു. പി. വിജയന്‍ കൊച്ചി സിറ്റി പോലീസ്ക മ്മീഷണറായിരിക്കുമ്പോഴാണ് ജനകീയം2006 എന്ന പേരില്‍ സ്റ്റുഡന്റ് പോലീസിന്റെ ആദിരൂപത്തിന് തുടക്കമാകുന്നത്. 2008ല്‍ സ്റ്റുഡന്റ് പോലീസ് പദ്ധതിയായി അത് രൂപാന്തരം പ്രാപിച്ചു. 2010ല്‍ കേരള സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിക്കുകയും പി. വിജയന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി ചുമതലയേല്‍ക്കുകയും ചെയ്തു. നിലവില്‍ സംസ്ഥാനത്ത് 420 സ്‌കൂളുകളിലായി 32000 കുട്ടികള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുണ്ട്.