P. Rajeev

P. Rajeev is an Indian politician, who currently serves as the Minister for Industries, Law and Coir in the Government of Kerala. He was a practising lawyer at the High Court of Kerala before taking on full-time political and organizational responsibilities. He is one of the Secretariat members of the CPI(M) Kerala State committee. He was a member of parliament (Rajya Sabha) from 2009 to 2015. He is now a Central committee member of CPI(M) and served as the Chief Editor of Deshabhimani Daily.

സംസ്ഥാന നിയമ, വ്യവസായ, കയര്‍ വകുപ്പുമന്ത്രിയും സി.പി.ഐ.(എം.) കേന്ദ്രകമ്മിറ്റി അംഗവും. സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, 2015ലും 2018ലും എറണാകുളം ജില്ലാ സെക്രട്ടറി, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009 മുതല്‍ 2015 വരെ രാജ്യസഭാംഗം. സഭ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനായിരുന്നു. സി.പി.ഐ.(എം.) പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറായിരുന്നു. യു.എന്‍. പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു സംസാരിച്ചു. പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹവാനയിലെ ചേരിചേരാ ഉച്ചകോടി, ബ്രസീലിലെ ഇബ്‌സ സമ്മിറ്റ്, സ്‌കോട്‌ലന്‍ഡിലെ ജി-എട്ട് ഉച്ചകോടി എന്നിവയില്‍ പ്രധാനമന്ത്രിയുടെ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവര്‍മ പുരസ്‌കാരം നേടി. ഹവാന, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നടന്ന ലോക യുവജനോത്സവങ്ങളില്‍ പങ്കെടുത്തു. പഞ്ചശീല ഉടമ്പടിയുടെ അറുപതാം വാര്‍ഷികത്തില്‍ ഉപരാഷ്ട്രപതിക്കൊപ്പം ബീജിങ്ങില്‍ ഇന്ത്യന്‍ സംഘാംഗമായി പങ്കെടുത്തു. പാര്‍ലമെന്ററി ഡെലിഗേഷന്റെ ഭാഗമായി സ്വീഡന്‍, നോര്‍വേ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി സംഘത്തിന്റെ ഭാഗമായിരുന്നു. ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, റഷ്യ, ജര്‍മനി, കെനിയ, ഉഗാണ്ട, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചിട്ടുണ്ട്. 2015ലെ മികച്ച എം.പിക്കുള്ള സന്‍സത്‌രത്‌ന പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള പി.കെ.വി. അവാര്‍ഡ്, എ.സി. ഷണ്മുഖദാസ് അവാര്‍ഡ്, സുകുമാര്‍ അഴീക്കോട് പുരസ്‌കാരം, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം, സഫ്ദര്‍ ഹഷ്മി പുരസ്‌കാരം, ലയണ്‍സ് ക്ലബ് അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായി. എം.പി. ഫണ്ട് വിനിയോഗത്തിന്റെ പുതിയ സമീപനത്തിന് ദേശീയ സംസ്ഥാന
അംഗീകാരങ്ങള്‍ ലഭിച്ചു. ആഗോളവത്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വ്യതിയാനങ്ങള്‍, കാഴ്ചവട്ടം, പുരയ്ക്കുമേല്‍ ചാഞ്ഞ മരം (മറ്റുള്ളവരുമായി ചേര്‍ന്ന്), 1957: ചരിത്രവും വര്‍ത്തമാനവും (എഡിറ്റര്‍), എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തരകാലത്തെ പ്രതീതിനിര്‍മാണം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ: സമകാലിക വായന, മാര്‍ക്‌സിസം: ദര്‍ശനവും പ്രയോഗവും ഒരു പ്രവേശിക, ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. റെവന്യൂ ഇന്‍സ്‌പെക്ടറായിരുന്ന പരേതനായ പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകന്‍. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദവും കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും. ഭാര്യ: വാണി കേസരി (ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കൊച്ചി സര്‍വകലാശാല). മക്കള്‍: ഹൃദ്യ, ഹരിത. വിലാസം: കിളിക്കൂട്, കൊച്ചി സര്‍വകലാശാല (പി.ഒ.), കൊച്ചി 22. prajeevcpm@gmail.com