Marwa Al-Sabouni

സിറിയൻ ആർക്കിടെക്ച്വർ എഴുത്തുകാരി, അന്താരാഷ്ട്ര പ്രഭാഷക എന്നീ നിലകളിൽ ശ്രദ്ധേയ. അറബിയിലെ ആർക്കിടെക്ചറൽ വാർത്തകൾക്കായി സമർപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തേതും ഏകവുമായ വെബ്‌സൈറ്റായ ആർച്ച്-ന്യൂസിന്റെ (www.arch-news.net) സഹസ്ഥാപകൂടിയാണ് ഡോ. മർവ അൽ-സബൂനി. ഡോ. മർവ അൽ-സബൂനിയുടെ ടി.ഇ.ഡി (TED) ടോക്ക് 2016 ലെ ഏറ്റവും മികച്ച ടി.ഇ.ഡി (TED) സംഭാഷണങ്ങളിൽ ഒന്നായിരുന്നു. ബിൽഡിംഗ് ഫോർ ഹോപ്പ്, ദി ബാറ്റിൽ ഫോർ ഹോം എന്നിവയാണ് പ്രധാന കൃതികൾ. പ്രിൻസ് ക്ലോസ് അവാർഡ് , റോയൽ കുവൈറ്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു.