M. T. Vasudevan Nair

M T Vasudevan Nair is a Malayalam author, Screenwriter, and film director. His Notable novels include 'Kaalam', 'Nalukettu', 'Manju', 'Asuravith', 'Randamoozham', and 'Varanasi'. He has also published collections of stories such as 'Swargam thurakkunna Samayam', 'Dar es Salaam', 'Ninte Ormakal', and 'Rektham Puranda Manaltharikal'. He has scripted about 54 films including 'Oru Vadakkan Veeragatha', 'Sadayam', 'Parinayam', 'Perunthachan', and 'Oru Cheru Punjiri'. He has been honored with Padma Bhushan, the Jnanpith award, the Ezhuthachan award, the Kerala-Kendra Sahitya Akademi award, a national award for best screenplay, and many others.

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത മലയാളത്തിന്റെ എഴുത്താചാര്യന്‍. 1933-ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനനം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കാലം, നാലുകെട്ട്, മഞ്ഞ്, അസുരവിത്ത്, രണ്ടാമൂഴം, വാരണാസി തുടങ്ങീയ ശ്രദ്ധേയമായ നോവലുകള്‍. സ്വര്‍ഗ്ഗം തുറക്കുന്ന സമയം, ഡാര്‍ എസ് സലാം, നിന്റെ ഓര്‍മയ്ക്ക്, ഷെര്‍ലക്ക്, രക്തം പുരണ്ട മണല്‍ത്തരികള്‍ തുടങ്ങിയ കഥാസമാഹാരങ്ങള്‍. ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം, പെരുന്തച്ചന്‍, ഉയരങ്ങളില്‍, അമൃതം ഗമയ, തൃഷ്ണ തുടങ്ങിയ അമ്പത്തിനാലോളം സിനിമകളുടെ തിരക്കഥകള്‍. പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍. മാതൃഭൂമി ദിനപ്പത്രത്തിന്റെ പീരിയോഡിക്കല്‍സ് എഡിറ്ററായിരുന്നു. ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്നു.