M B Rajesh
M. B. Rajesh is an Indian politician who has served as the State Minister for Local Self-Governments and Excise of Kerala. He previously served as the Speaker of the Kerala Legislative Assembly from 2021 to 2022. He represents Thrithala State Assembly Constituency. By profession, he is an advocate. Some of his notable publications include 'History Will Impeach Them', 'Agolavatkaranathinate Virudha Lokangal' and 'Agola Sampathika Prathisandhiyude Manangal'.
കേരള സംസ്ഥാനത്തിന്റെ തദേശസ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി.എഴുത്തുകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍.പതിനഞ്ചാം കേരള നിയമസഭയില്‍ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാഗം കൂടിയാണ് രാജേഷ്. രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ്. ''ചരിത്രം അവരെ കുറ്റക്കാരെന്ന് വിളിക്കും', ''ആഗോളവല്‍ക്കരണത്തിന്റെ വിരുദ്ധലോകങ്ങള്‍', മതം, മൂലധനം, രാഷ്ട്രീയം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 'ദ വീക്ക്' എന്ന ഇംഗ്ലീഷ് വാരികയും ഗ്ലോബല്‍ മലയാളി കൗണ്‍സിലും 2011- ലെ കേരളത്തിലെ മികച്ച എം.പി.യായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി.