K.S. Ratheesh

K S Ratheesh is a young writer in contemporary Malayalam literature. Currently, he is a Malayalam teacher in the Higher Secondary section of GHSS Neyyar Dam. Some of his notable publications are pattern lock, 'Pennu chathavante Pathinezham Divasam' and 'Keralolpathi'.

വര്‍ത്തമാനകാല യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍. 1984-ല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിനടുത്ത്പ ന്തഗ്രാമത്തില്‍ ജനനം. കണ്ണീരില്‍ കുതിരുന്ന അനുഭവവും ആഖ്യാനവുമാണ് രതീഷിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നത്. പാറ്റേണ്‍ലോക്ക്, കേരളോല്പത്തി, ഹിറ്റ്‌ലറും തോറ്റകുട്ടിയും, പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം തുടങ്ങിയ കഥാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുഖരേഖാ ചെറുകഥാ പുരസ്‌കാരം, ആര്‍ട്‌സ് ഗുരുവായൂര്‍ ചെറുകഥാ പുരസ്‌കാരം, പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് കഥാപുരസ്‌കാരം, സുപ്രഭാതം കഥാപുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം, ലിറ്റാര്‍ട്ട് കഥാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു.