K Rekha

K Rekha is a Short story writer, journalist, and lecturer. Her stories are revolved around the life of the common man and it gently communicates with the reader. Some of her major publications are Ninnil Charunna Nerath, Arudeyo Oru Saghavu, Kannyakayum Pullingavum, and Villuvandi. Her works have been recognized by several awards including Kerala Sahitya Akademi Award, Abudabi Shakti Award, and the Avanibala Literary award.

1975-ല്‍ തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ ജനനം. സാധാരണക്കാരന്റെ നിനവുകളും വ്യഥകളും നിറയുന്ന കഥകളാണ് കെ.രേഖയുടേത്. വാക്കുകളുടെ ബഹളങ്ങളില്ലാതെ വായനക്കാരോട് സൗമ്യമായി നേര്‍രേഖയില്‍ രേഖയുടെ കഥകള്‍ സംവദിക്കുന്നു. അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും, കന്യകയും പുല്ലിംഗവും, നിന്നില്‍ ചാരുന്ന നേരത്ത്, രേഖയുടെ കഥകള്‍, മാനാഞ്ചിറ, വില്ലുവണ്ടി തുടങ്ങിയ കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അവനീബാല സാഹിത്യ പുരസ്‌കാരം, മാധ്യമം കെ.എ.കൊടുങ്ങല്ലൂര്‍ അവാര്‍ഡ്, ടി.പി. കിഷോര്‍ അവാര്‍ഡ്, ഗൃഹലക്ഷ്മി അവാര്‍ഡ്, അങ്കണം എന്‍ഡോവ്‌മെന്റ്, കറന്റ് ബുക്‌സ്, തോമസ് മുണ്ടശ്ശേരി അവാര്‍ഡ്, രാജലക്ഷ്മി അവാര്‍ഡ്, മുതുകുളം പാര്‍വ്വതിയമ്മ അവാര്‍ഡ്, തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.