Jeo Baby

Jeo Baby is an Indian film director, scriptwriter and actor who works in the Malayalam film industry. He started his career in the entertainment industry by writing for Television sitcoms in 2010. He made his directional movie debut through the Malayalam movie '2 Penkuttikal' which was released in 2016. His film the great Indian Kitchen criticises the patriarchal mindset of society.

1982 ജൂണ്‍ മാസം 26ന് ജനനം. സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ അരുവിത്തുറ, സെന്റ് മേരീസ് ഹൈസ്‌കൂള്‍ തീക്കോയി, സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ മൂന്നിലവ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. സെന്റ് ജോര്‍ജ് കോളേജ് അരുവിത്തുറയിലായിരുന്നു ബി.കോം പഠനം. കോളേജ് പഠനകാലത്ത് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിരുന്നു. 2007-ല്‍ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍ ചങ്ങനാശ്ശേരി, എം.എ. സിനിമ ആന്‍ഡ് ടെലിവിഷന്‍ പഠനസമയത്ത് ഹോമോസെക്‌സ് ജീവിതങ്ങളെപ്പറ്റി ഹ്രസ്വചിത്രം സംവിധാനം ചെയ്തതിന് കോളേജില്‍നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് പരസ്യചിത്രങ്ങളുടെ സംഗീതസംവിധായകനായി. മറിമായം, M 80 മൂസ, ഉപ്പും മുളകും എന്നീ ടിവി പരമ്പരകളുടെ എഴുത്തുകാരനായി. ഏതാനും സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. രണ്ടായിരത്തിപ്പതിനാലില്‍ സ്വതന്ത്രമായി രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമ സംവിധാനം ചെയ്തു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം അന്നാ ഫാത്തിമ ഈ ചിത്രത്തിലൂടെ നേടി. കൂടാതെ, ഒട്ടേറെ അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 2016-ല്‍ കുഞ്ഞു ദൈവം സംവിധാനം ചെയ്തു. ഈ ചിത്രത്തിലൂടെ ആദിഷ് പ്രവീണ്‍ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്‌കാരം നേടി. 51-ാമത് ഹൂസ്റ്റണ്‍ ചലച്ചിത്രമേളയില്‍ (World fest Houston) മികച്ച വിദേശഭാഷാ ചിത്രം, മികച്ച സംഗീതസംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടി. കൂടാതെ, ഒട്ടേറെ വിദേശ ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 2020-ല്‍ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.